കർഷകസംഘം ജില്ലാ സമ്മേളനം സമാപിച്ചു



കൂത്താട്ടുകുളം കേരള കർഷകസംഘം ജില്ലാ പ്രസിഡന്റായി ആർ അനിൽകുമാറിനെയും സെക്രട്ടറിയായി എം സി സുരേന്ദ്രനെയും പി യു തോമസ് നഗറിൽ (കൂത്താട്ടുകുളം ചിന്നാസ് ഓഡിറ്റോറിയം) ചേർന്ന ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. 15 അംഗ എക്സിക്യൂട്ടീവ്‌ കമ്മിറ്റിയെയും 49 അംഗ ജില്ലാ കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. രണ്ടുദിവസമായി നടന്ന സമ്മേളനം ഞായറാഴ്ച ഭാരവാഹി തെരഞ്ഞെടുപ്പോടെ സമാപിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, കർഷകസംഘം സംസ്ഥാന ട്രഷറർ ഗോപി കോട്ടമുറിക്കൽ, ജില്ലാ സെക്രട്ടറി എം സി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ സമ്മേളനം അനുശോചിച്ചു. സമ്മേളന നടപടികൾ പൂർത്തിയാക്കി നഗരത്തിൽ മൗനജാഥ നടത്തി. മറ്റുഭാരവാഹികൾ: കെ വി ഏലിയാസ്‌ (ട്രഷറർ), എം കെ ബാബു, കെ എൻ സുനിൽകുമാർ, സബിത കരീം (വൈസ്‌ പ്രസിഡന്റുമാർ), കെ ബി മുഹമ്മദ്‌, കെ എ അജേഷ്‌, സി കെ റെജി (ജോയിന്റ്‌ സെക്രട്ടറിമാർ), കെ എൻ ജയപ്രകാശ്‌, പി പി അജിത്‌കുമാർ, ടി കെ മോഹനൻ, പി ബി രതീഷ്‌, അജിത സലീം, കെ കെ ഷിബു (എക്സിക്യൂട്ടീവ്‌ അംഗങ്ങൾ).   Read on deshabhimani.com

Related News