ആശുപത്രിമാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടിത്തം



കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിലെ മാലിന്യസംസ്കരണ കേന്ദ്രത്തിൽ തീപിടിത്തം. ശനി ഉച്ചയോടെയാണ് സംഭവം. മാലിന്യം കത്തിച്ചപ്പോൾ ഉണ്ടായ തീ ഇൻസിനറേറ്റർ കുഴലിലൂടെ മുകളിലേക്ക് കയറിയാണ് അപകടമുണ്ടായത്. പുകക്കുഴലിൽ കാർബൺ അടിഞ്ഞതുമൂലമുണ്ടായ സങ്കേതിക തകരാറാണ് അപകട കാരണമെന്നാണ് നി​ഗമനം. കൂത്താട്ടുകുളം ഫയർഫോഴ്സ് ഓഫീസർ രാജേന്ദ്രൻനായരുടെ നേതൃത്വത്തിലുള്ള സംഘം എത്തി തീ അണച്ചു. Read on deshabhimani.com

Related News