കോടനാട് സഹകരണ ബാങ്കിന്റെ നവീകരിച്ച ഓഫീസ് മന്ദിരം തുറന്നു



പെരുമ്പാവൂർ കോടനാട് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസ് മന്ദിരം തുറന്നു. നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. എൽദോസ് കുന്നപ്പിള്ളി എംഎൽഎ അധ്യക്ഷനായി. പുതിയതായി സ്ഥാപിച്ച ലിഫ്റ്റ് കൂവപ്പടി പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അരവിന്ദ്, സോളാർ പ്ലാന്റ് ട്രാവൻകൂർ സിമ​ന്റ് ചെയർമാൻ ബാബു ജോസഫ്, സേഫ് ഡിപ്പോസിറ്റ് ലോക്കർ യുവജനക്ഷേമ കമീഷൻ അംഗം പ്രിൻസി കുര്യാക്കോസ്, ആദ്യ ലോക്കർ വിതരണം ജില്ലാപഞ്ചായത്ത്‌ അം​ഗം മനോജ് മൂത്തേടൻ എന്നിവർ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് വിപിൻ കോട്ടക്കുടി, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി കെ സോമൻ, സാജു പോൾ, വി പി ശശീന്ദ്രൻ, അസിസ്റ്റന്റ്‌ രജിസ്‌ട്രാർ കെ ഹേമ, അസിസ്റ്റന്റ്‌ ഡയറക്ടർ സി പി രമ, ബാങ്ക് സെക്രട്ടറി നീതു കൃഷ്ണൻ, അനു അബീഷ്, പി ശിവൻ, ടി എസ് സുധീഷ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News