ജനവിരുദ്ധ കേന്ദ്ര ബജറ്റിനെതിരെ വ്യാപക പ്രതിഷേധം



കൊച്ചി ജനവിരുദ്ധ കേന്ദ്ര ബജറ്റിനെതിരെ സിഐടിയു ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധിച്ചു. ജില്ലയിലെ വിവിധയിടങ്ങളിൽ പ്രതിഷേധ റാലിയും പൊതുയോഗങ്ങളും നടത്തി. നൂറുകണക്കിന്‌ ജനങ്ങൾ പ്രതിഷേധത്തിൽ പങ്കാളികളായി. എറണാകുളത്ത്‌ സിഐടിയു ജില്ലാ പ്രസിഡന്റ്‌ ജോൺ ഫെർണാണ്ടസും വൈറ്റിലയിൽ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം സി കെ മണിശങ്കറും ഉദ്ഘാടനം ചെയ്തു. തോപ്പുംപടിയിൽ സംസ്ഥാന കമ്മിറ്റി അംഗം സി ഡി നന്ദകുമാറും തൃപ്പൂണിത്തുറ സ്‌റ്റാച്യു ജങ്‌ഷനിൽ ജില്ലാ ജോയിന്റ്‌ സെക്രട്ടറി എം പി ഉദയനും പിറവത്ത്‌ ജില്ലാ കമ്മിറ്റി അംഗം കെ പി സലീമും കളമശേരിയിൽ ജില്ലാ ജോയിന്റ്‌ സെക്രട്ടറി പി എം മുജീബ് റഹ്‌മാനും  പാലാരിവട്ടത്ത് സിഐടിയു തൃക്കാക്കര ഏരിയ പ്രസിഡന്റ് എ എൻ സന്തോഷും തൃക്കാക്കരയിൽ ഏരിയ ജോയിന്റ്‌ സെക്രട്ടറി കെ ആർ ബാബുവും ഉദ്‌ഘാടനം ചെയ്‌തു. കേന്ദ്ര ബജറ്റിനെതിരെ എഫ്എസ്ഇടിഒ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു. വിവിധ കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധത്തിൽ കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ കെ സുനിൽകുമാർ, എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് ഏലിയാസ് മാത്യു, എകെജിസിടി സംസ്ഥാന സെക്രട്ടറി സന്തോഷ് ടി വർഗീസ്, കേരള എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ എ അൻവർ, പ്രസിഡന്റ് കെ എസ് ഷാനിൽ, ട്രഷറർ കെ വി വിജൂ, വൈസ്‌ പ്രസിഡന്റ് എൻ ബി മനോജ്, ജില്ലാ സെക്രട്ടറിയറ്റ് അംഗം പി ജാസ്മിൻ, കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് ജി ആനന്ദകുമാർ, ട്രഷറർ പി എം ഷൈനി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News