കെഎസ്‌കെടിയു ജാഥയ്‌ക്ക്‌ ഉജ്വല സ്വീകരണം



കൊച്ചി കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന പ്രക്ഷോഭ പ്രചാരണ ജാഥയ്‌ക്ക്‌ ജില്ലയിൽ വിവിധയിടങ്ങളിൽ ഉജ്വല സ്വീകരണം നൽകി. ജാഥാംഗങ്ങളെ പൊന്നാടയണിയിച്ചും വിളവെടുത്ത കരിമീൻ, പച്ചക്കറി, പഴവർഗങ്ങൾ എന്നിവ നൽകിയും ജില്ലയിലേക്ക്‌ സ്വീകരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ ചന്ദ്രൻ നയിക്കുന്ന ജാഥയ്‌ക്ക്‌ ജില്ലാ അതിർത്തിയായ കറുകുറ്റി പൊങ്ങത്തുനിന്ന്‌ വാദ്യഘോഷങ്ങളോടെ സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി ടി സി ഷിബു, എസ് സതീഷ്, എം പി  പത്രോസ് എന്നിവരുടെ നേതൃത്വത്തിൽ വരവേറ്റു. ജില്ലയിൽ അങ്കമാലി, കളമശേരി, ഇരുമ്പനം, മൂവാറ്റുപുഴ, കോതമംഗലം എന്നിവിടങ്ങളിലായിരുന്നു സ്വീകരണം. അങ്കമാലി സിഎസ്എ ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ അഡ്വ. കെ കെ ഷിബു അധ്യക്ഷനായി. സംഘാടകസമിതി ഭാരവാഹികളായി കെ പി റെജീഷ്, എം വി പ്രദീപ് എന്നിവർ സംസാരിച്ചു. കളമശേരി പ്രീമിയറിൽ നടന്ന സ്വീകരണയോഗത്തിൽ കെഎസ്‌കെടിയു എറണാകുളം ഏരിയ പ്രസിഡന്റ്‌ ടി കെ വിജയൻ അധ്യക്ഷനായി. പി എം മനാഫ് സംസാരിച്ചു. ഇരുമ്പനത്ത്‌ നടന്ന സ്വീകരണസമ്മേളനത്തിൽ പി വാസുദേവൻ, പി കെ സുബ്രഹ്മണ്യൻ, കെ ടി തങ്കപ്പൻ, കെ കെ മോഹനൻ എന്നിവർ സംസാരിച്ചു. മൂവാറ്റുപുഴ ഇഇസി മാർക്കറ്റ് കവലയിൽ ജാഥയെ സ്വീകരിച്ച് ടൗൺഹാൾ ഗ്രൗണ്ടിലേക്ക്‌ ആനയിച്ചു. തുടർന്ന് ചേർന്ന സ്വീകരണസമ്മേളനത്തിൽ കെഎസ്‌കെടിയു ഏരിയ പ്രസിഡന്റ്‌ ടി എൻ മോഹനൻ അധ്യക്ഷനായി. കെ ടി രാജൻ, കെഎസ്‌കെടിയു ജില്ല പ്രസിഡൻ്റ് കെ പി അശോകൻ എന്നിവർ സംസാരിച്ചു. കോതമംഗലത്ത് നടന്ന ജാഥാ സ്വീകരണയോഗത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം ആർ അനിൽകുമാർ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം എസ് സതീഷ്, കെ പി അശോകൻ, ടി സി ഷിബു, കെ എ ജോയി, ഷാജി മുഹമ്മദ്, കെ പി മോഹനൻ എന്നിവർ സംസാരിച്ചു. സ്വീകരണകേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റൻ എൻ ചന്ദ്രൻ, ജാഥാ അംഗങ്ങളായ ലളിത ബാലൻ, സി ബി ദേവദർശനൻ,  ഇ ജയൻ, എൻ രതീന്ദ്രൻ, എ ഡി കുഞ്ഞച്ചൻ, വി കെ രാജൻ, കെ കെ ദിനേശൻ, ടി കെ വാസു, കോമള ലക്ഷ്‌മണൻ എന്നിവർ സംസാരിച്ചു. ‘കൃഷി, ഭൂമി, -പുതുകേരളം’ എന്ന മുദ്രാവാക്യവും കേരളത്തെ തകർക്കാൻ കേന്ദ്രസർക്കാർ നടത്തുന്ന ശ്രമങ്ങളെ ചെറുക്കണമെന്ന ആഹ്വാനവും ഉയർത്തിയാണ്‌ ജാഥാപര്യടനം.   യൂണിയൻ വൈസ്‌ പ്രസിഡന്റ്‌ ലളിത ബാലനാണ്‌ വൈസ്‌ ക്യാപ്‌റ്റൻ. ട്രഷറർ സി ബി ദേവദർശനനാണ്‌ ജാഥാ മാനേജർ. Read on deshabhimani.com

Related News