ലോട്ടറി ഓഫീസിലേക്ക്‌ 
തൊഴിലാളി മാർച്ച്‌



മൂവാറ്റുപുഴ ലോട്ടറി ഏജന്റ്‌സ്‌ സെല്ലേഴ്സ് ആൻഡ് സ്റ്റാഫ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി മൂവാറ്റുപുഴ ലോട്ടറി ഓഫീസിലേക്ക്‌ മാർച്ചും ധർണയും നടത്തി. ലോട്ടറി തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്യങ്ങൾ വർധിപ്പിക്കുക, ബോർഡ് തീരുമാനിച്ച ക്ഷേമപദ്ധതികൾക്ക് അനുമതി നൽകി ആവശ്യമായ ഫണ്ട് അനുവദിക്കുക, വെട്ടിക്കുറച്ച കമീഷൻ പുനഃസ്ഥാപിക്കുക, മൂവാറ്റുപുഴ ലോട്ടറി ഓഫീസിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക, ലോട്ടറി ഓഫീസിലും ക്ഷേമനിധി ഓഫീസിലും ആവശ്യമായ ജീവനക്കാരെ നിയമിക്കുക, എഴുത്ത് ലോട്ടറി–-അമിത സെറ്റ് ലോട്ടറികൾക്കെതിരെ കർശന നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. സിഐടിയു ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ ധർണ ഉദ്ഘാടനം ചെയ്തു. യൂണിയൻ മൂവാറ്റുപുഴ ഏരിയ സെക്രട്ടറി എം എ അരുൺ അധ്യക്ഷനായി. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ പി എസ് മോഹനൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ആർ രാകേഷ്, സായി തോമസ്, സി അനിൽകുമാർ, എം സി അയ്യപ്പൻ, എം ജയകുമാർ, വി ആർ ജയകൃഷ്ണൻ, എം പി നാസർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News