ഭാഷോത്സവം സംഘടിപ്പിച്ചു



തൃപ്പൂണിത്തുറ സമഗ്രശിക്ഷ കേരളം എറണാകുളം തൃപ്പൂണിത്തുറ ബിആർസിയുടെ ആഭിമുഖ്യത്തിൽ ബ്ലോക്കുതല ഭാഷോത്സവം സംഘടിപ്പിച്ചു. നഗരസഭാ വൈസ് ചെയർമാൻ കെ കെ പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ രാധികവർമ അധ്യക്ഷയായി. ബ്ലോക്ക് പ്രോഗ്രാം ഓഫീസർ  ധന്യ ചന്ദ്രൻ, ജില്ലാ പ്രോഗ്രാം ഓഫീസർ വി ആർ ദീപ ദേവി, പ്രശസ്ത പരിഭാഷക പ്രസന്ന കെ വർമ, ഡോ. ലാലിമോൾ എസ് പ്രതാപ്, ടി വി ദീപ എന്നിവർ സംസാരിച്ചു. ബ്ലോക്കുതലത്തിൽ തെരഞ്ഞെടുക്കപ്പെടുന്നവർ  എറണാകുളത്ത് നടക്കുന്ന ജില്ലാ ഭാഷോത്സവത്തിൽ പങ്കെടുക്കും. Read on deshabhimani.com

Related News