ദേശാഭിമാനി 80–-ാം വാർഷികം :
 എറണാകുളത്ത്‌ ആഘോഷം നാളെ



കൊച്ചി ഇടതുപക്ഷ കേരളത്തിന്റെ നാവായ ദേശാഭിമാനിയുടെ 80–-ാംവാർഷികം എറണാകുളം ജില്ലയിൽ വെള്ളിയാഴ്‌ച ആഘോഷിക്കും. പരിസ്ഥിതി സെമിനാർ, സാംസ്കാരികസദസ്സ്‌, ഗായകൻ എം ജി ശ്രീകുമാർ നയിക്കുന്ന ഗാനമേള എന്നിവയാണ്‌ പ്രധാന പരിപാടികൾ. ബോൾഗാട്ടി പാലസും ദർബാർഹാൾ ഗ്രൗണ്ടുമാണ്‌ വേദികൾ. ബോൾഗാട്ടി പാലസിൽ രാവിലെ 10ന് നടക്കുന്ന ‘ഗ്രീൻ കൊച്ചി’ സെമിനാർ കൊച്ചിയുടെ പാരിസ്ഥിതിക വെല്ലുവിളികളും പരിഹാരങ്ങളും ചർച്ചചെയ്യും. തദ്ദേശമന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ സി എൻ മോഹനൻ അധ്യക്ഷനാകും. ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് ആമുഖപ്രഭാഷണം നടത്തും. മേയർ എം അനിൽകുമാർ വിഷയം അവതരിപ്പിക്കും. സന്തോഷ് ജോർജ് കുളങ്ങര, എംഎൽഎമാരായ ടി ജെ വിനോദ്, കെ ജെ മാക്സി, കെ എൻ ഉണ്ണിക്കൃഷ്ണൻ, കാർഷിക സർവകലാശാല റിട്ട. ഡീൻ (ഫിഷറീസ്) ഡോ. കെ എസ് പുരുഷൻ, ഉത്തരവാദിത്വ ടൂറിസം സംസ്ഥാന കോ–-ഓർഡിനേറ്റർ കെ രൂപേഷ് കുമാർ, ആർക്കിടെക്ട് ബി ആർ അജിത്, സിജിഎച്ച്‌ എർത്ത്‌സ്‌ ചെയർമാൻ ജോസ്‌ ഡൊമിനിക്‌ എന്നിവർ പങ്കെടുക്കും. സെമിനാറിൽ പങ്കെടുക്കുന്നവരുടെ രജിസ്‌ട്രേഷൻ രാവിലെ ഒമ്പതിന്‌ ആരംഭിക്കും. ‘ആധുനികകേരളവും അന്ധവിശ്വാസത്തിന്റെ പിൻവിളികളും’  വിഷയത്തിൽ ദർബാർഹാൾ ഗ്രൗണ്ടിൽ വെെകിട്ട്‌ അഞ്ചിന് ചേരുന്ന സാംസ്കാരികസദസ്സ്‌ വ്യവസായമന്ത്രി പി രാജീവ്‌ ഉദ്ഘാടനം ചെയ്യും. ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ അധ്യക്ഷനാകും. ഡോ. സുനിൽ പി ഇളയിടം മുഖ്യപ്രഭാഷണം നടത്തും. ബാലചന്ദ്രൻ ചുള്ളിക്കാട്, എം സ്വരാജ്, സി എം ദിനേശ്‌മണി, എസ്‌ ശർമ, ഗോപി കോട്ടമുറിക്കൽ, കെ ചന്ദ്രൻപിള്ള, എസ്‌ സതീഷ്‌, ദേശാഭിമാനി റസിഡന്റ്‌ എഡിറ്റർ വി ബി പരമേശ്വരൻ എന്നിവർ സംസാരിക്കും. പ്രൊഫ. എം കെ സാനു, ദേശാഭിമാനി മുൻ ജനറൽ എഡിറ്റർ കെ മോഹനൻ എന്നിവരെ ആദരിക്കും. തുടർന്ന് എം ജി ശ്രീകുമാർ നയിക്കുന്ന ഗാനമേള. Read on deshabhimani.com

Related News