പഠനോപകരണവിതരണം

സിപിഐ എം എടത്വ സൗത്ത് ലോക്കൽ കമ്മിറ്റിയുടെ പഠനോപകരണവിതരണം ജില്ലാ സെക്രട്ടറി ആർ നാസർ 
ഉദ്ഘാടനംചെയ്യുന്നു


എടത്വ സിപിഐ എം എടത്വ സൗത്ത് ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ മൊബൈൽഫോൺ വിതരണവും എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം നേടിയ പ്രതിഭകളെ അനുമോദിക്കലും ലോട്ടറി തൊഴിലാളികൾക്ക് സഹായവിതരണവും സംഘടിപ്പിച്ചു.  ജില്ലാ സെക്രട്ടറി  ആർ നാസർ ഉദ്ഘാടനംചെയ്‌തു. ലോക്കൽ സെക്രട്ടറി യു വിപിൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം എ മഹേന്ദ്രൻ, ഏരിയ സെക്രട്ടറി കെ പ്രകാശ്, ഏരിയ കമ്മിറ്റി അംഗം എ കെ ഉത്തമൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി എം മോഹനൻ, ജെസ്‌റ്റസ് ശാമുവേൽ, ടി എൻ മോഹനൻ, വി കെ രാജു, ജിനോ മണക്കളം, ലോക്കൽ സെക്രട്ടറി റെജി പി വർഗീസ്, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്  ജെഫിൻ സെബാസ്‌റ്റ്യൻ, എസ്എഫ്ഐ തകഴി ഏരിയ സെക്രട്ടറി കെ ആതിര എന്നിവർ സംസാരിച്ചു.  ലോക്കൽ കമ്മിറ്റി സെന്റർ അംഗം കെ കൊച്ചുമോൻ സ്വാഗതവും ലോക്കൽ കമ്മിറ്റി അംഗം കെ എൽ ബിന്ദു നന്ദിയും പ
റഞ്ഞു. Read on deshabhimani.com

Related News