ദേശീയ വിദ്യാഭ്യാസനയം ജനാധിപത്യവിരുദ്ധം: അസ്യൂട്ട്



ആലപ്പുഴ കോർപറേറ്റുകൾക്കും വർഗീയവാദികൾക്കും വിദ്യാഭ്യാസത്തെ പണയപ്പെടുത്തുന്നതാണ് ദേശീയ വിദ്യാഭ്യാസനയമെന്ന് അസോസിയേഷൻ ഓഫ് ശങ്കരാചാര്യ സാൻസ്‌ക്രിറ്റ് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് (അസ്യൂട്ട്). പാർലമെന്റിൽ ചർച്ചചെയ്യാതെയും അക്കാദമിക് വിദഗ്‌ധരും സംഘടനകളും നിർദേശിച്ച ഭേദഗതികൾ കണക്കിലെടുക്കാതെയുമാണ്‌ നയം.   രാജ്യത്തെ സാധാരണക്കാർക്കും നിർധനർക്കും ഉന്നതവിദ്യാഭ്യാസം നിഷേധിക്കുന്നതും സ്വകാര്യ–വിദേശ പങ്കാളിത്തം അനുവദിക്കുന്നതുമാണ് പുതിയ നയം‌. സർക്കാരുകളുടേയും യുജിസിയുടേയും സാമ്പത്തിക സഹായത്തോടെ സർവകലാശാലകളും കോളേജുകളും പ്രവർത്തിക്കുന്നത് തടയുകയാണ് ഫലത്തിൽ സംഭവിക്കുക. യുജിസി ഇല്ലാതാകുന്നതോടെ ഫണ്ട് ലഭ്യത സംസ്ഥാന സർക്കാരുകളുടെ ചുമതലയിലേക്ക്‌ മാറും. ഇതോടെ കോളജ്, സർവകലാശാല എന്നിവ നിലനിൽപ്പിനായി ഉന്നത ഫീസ് ഏർപ്പെടുത്തും. വിദ്യാഭ്യാസം അവകാശമാണെന്ന അടിസ്ഥാനബോധ്യം മറന്നുകൊണ്ടുള്ള തീരുമാനത്തിൽനിന്ന്‌ പിൻമാറണമെന്ന്‌ അസ്യൂട്ട് പ്രസിഡന്റ് ഡോ. സംഗമേശൻ, ജനറൽ സെക്രട്ടറി ഡോ. ബിച്ചു എക്‌സ്‌ മലയിൽ എന്നിവർ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News