അന്ധകാരനഴി പൊഴി തുറന്നു



അരൂർ വെള്ളക്കെട്ട് രൂക്ഷമായതോടെ അന്ധകാരനഴി പൊഴി ഭാഗികമായി തുറന്നു.   താഴ്‌ന്ന പ്രദേശങ്ങളെല്ലാം വെള്ളക്കെട്ടിലായതോടെ നൂറുക്കണക്കിന്‌  വീടുകൾ വെള്ളത്തിലാണ്‌. കല്‌കടറുടെ നിർദേശത്തെത്തുടർന്ന്‌ കഴിഞ്ഞ ദിവസമാണ് മൂന്ന്‌ മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്താൽ പൊഴി തുറക്കാൻ  ആരംഭിച്ചത്. പൊഴിയുടെ തെക്കുഭാഗത്തായി ഏതാണ്ട്‌ ആറുമീറ്റർ വീതിയിൽ മണ്ണ്‌ നീക്കംചെയ്‌താണ് പൊഴി തുറക്കുന്നത്.  ആദ്യം മണ്ണ്‌ നീക്കിയെങ്കിലും ശക്തമായ വേലിയേറ്റത്തിൽ മണ്ണ്‌ വന്ന്‌ പൊഴി അടഞ്ഞു. വീണ്ടും യന്ത്രസഹായത്തോടെ മണ്ണ്‌ നീക്കംചെയ്‌ത്‌ ആഴം വർധിപ്പിച്ചതോടെയാണ് പൊഴി തുറന്നത്.    റവന്യൂ, ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ നേത‌ൃത്വം നൽകി. വേലിയേറ്റത്തിലും ഇറക്കത്തിലും കടലിൽനിന്ന്‌ പൊഴിയിലേക്കും തിരിച്ച് കടലിലേക്കും നീരൊഴുക്ക്‌ സുഗമമായാലേ താഴ്‌ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിവാകൂ.   പൊഴിയിൽ നീരൊഴുക്ക്‌ കൂടുതൽ സുഗമമാകുന്നതോടെ പട്ടണക്കാട്, തുറവൂർ, കുത്തിയതോട്, എഴുപുന്ന, ചെല്ലാനം പഞ്ചായത്തുകളിലെ വെള്ളക്കെട്ട് ഒഴിവാകുകയും കായലോരങ്ങളിൽ മത്സ്യസമ്പത്ത്‌ വർധിക്കുകയുംചെയ്യും.   Read on deshabhimani.com

Related News