ജീവൽപ്രശ്‌നങ്ങളുടെ കുരുക്കഴിച്ച്‌....

അമ്പലപ്പുഴ താലൂക്ക് പരാതി പരിഹാര അദാലത്ത് മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്യുന്നു


ആലപ്പുഴ  മന്ത്രിമാരും ജനപ്രനിധികളും കലക്‌ടർമുതൽ വില്ലേജ്‌ ഓഫീസർവരെയുള്ള ഉദ്യോഗസ്ഥരെയും ഒരുമേശയ്‌ക്ക്‌ ചുറ്റും ഇരുത്തി ചുവപ്പുനാട അഴിച്ച്‌ നാടിന്‌ ആശ്വാസമേകുകയാണ്‌ അദാലത്തുകൾ. രണ്ടാം പിണറായി സർക്കാരിന്റെ പ്രധാന അജൻഡകളിലൊന്ന്‌ സർക്കാർ ഓഫീസുകളിലെ ചുവപ്പുനാടയിൽ കുടുങ്ങിയ ഫയലുകളുടെ തീർപ്പാക്കലായിരുന്നു. വാക്കുപാലിച്ച് കരുതലാകുകയാണീ സർക്കാർ.    വസ്‌തുവിന്റെ പോക്കുവരവ്‌, അടിയന്തര ചികിത്സാസഹായം, ഭവനനിർമാണം, സാമൂഹികനീതി, കുടിവെള്ള കണക്ഷൻ നൽകൽ തുടങ്ങി ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ നൂറകണക്കിന്‌ ഫയലുകളാണ്‌ തീർപ്പാക്കുന്നത്‌. അമ്പലപ്പുഴ താലൂക്ക്‌ അദാലത്തിൽ ഓൺലൈനായി 433 ഉം അദാലത്ത്‌ ദിവസം 420 ഉം അപേക്ഷ ലഭിച്ചു. അതിൽ 226 അപേക്ഷ തീർപ്പാക്കി. വകുപ്പുമേധാവികളുടെ സാന്നിധ്യത്തിൽ മന്ത്രിമാർ നേരിട്ടാണ് പരാതികൾ പരിഗണിച്ചത്. അദാലത്ത് ദിവസം 385 പരാതിയും ലഭിച്ചു. പരാതികളിൽ 15നകം തന്നെ നടപടിയുണ്ടാകും.     മന്ത്രി പി പ്രസാദിന്റെ നേതൃത്വത്തിൽ നടത്തിയ പരാതി കേൾക്കലിന്‌ പി പി ചിത്തരഞ്‌ജൻഎംഎൽഎ, എച്ച്‌ സലാം എംഎൽഎ, നഗരസഭാധ്യക്ഷ സൗമ്യരാജ്‌, കലക്‌ടർ ഹരിത വി കുമാർ സബ്കലക്‌ടർ സൂരജ് ഷാജി, എഡിഎം എസ് സന്തോഷ്‌കുമാർ എന്നിവർ പങ്കെടുത്തു.   Read on deshabhimani.com

Related News