പോരാളിയായ 
ഈ അമ്മ മടങ്ങിയത്‌ ഇരട്ടി ധൈര്യത്തോടെ

മകൾക്ക് ചികിത്സാ സഹായം അനുവദിച്ചു കിട്ടിയപ്പോൾ കണ്ണുനീർ തുടയ്ക്കുന്ന മായ രാജലക്ഷ്‌മി


  ആലപ്പുഴ  ശരീരം തളർന്ന് നാല് ചുവരുകൾക്കുള്ളിൽ  ജീവിക്കുന്ന പതിനേഴുകാരി മകൾ ഐശ്വര്യയെക്കുറിച്ച്‌ പറയുമ്പോൾ സീവ്യൂ വാർഡിൽ പാലയ്‌ക്കൽ മായയുടെ കണ്‌ഠമിടറി. ‘കൈവിടില്ല,  കണ്ണിലെ കൃഷ്‌ണമണിപോലെ കാക്കും. അവളെ തിരികെ കൊണ്ടുവരും’. വീൽചെയർ ലഭ്യമാക്കണമെന്ന അപേക്ഷയിൽ ചികിത്സാധനസഹായവും അനുവദിച്ചതിന്റെ ആശ്വാസത്തിലാണ്‌ ഈ അമ്മമനസ്‌.     അദാലത്തിൽ ലഭിച്ച വീൽചെയർ വാങ്ങാനാണ്‌ മായ എത്തിയതെങ്കിലും വിവരങ്ങളറിഞ്ഞ മന്ത്രി പി പ്രസാദ്‌   സാമൂഹ്യനീതിവകുപ്പിന്റെ പരിരക്ഷ പദ്ധതിയിൽ ഐശ്വര്യക്ക്‌ ചികിത്സയ്‌ക്കും ജീവിതച്ചെലവിനും പണം അനുവദിക്കാൻ ഉത്തരവിട്ടു. വീട്ടിൽത്തന്നെ ഫിസിയോതെറാപ്പി സജ്ജമാക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർക്ക് മന്ത്രി നിർദേശം നൽകി.    ബിഹാറിൽ അധ്യാപകരായിരുന്ന പരേതനായ മനോജിന്റെയും മായയുടെയും ഏകമകളായ ഐശ്വര്യ 14 വയസുള്ളപ്പോഴാണ് ടൈപ്പ് 1 ഡി കെ പ്രമേഹത്താൽ നാഡീവ്യൂഹം തളർന്ന്‌ കിടപ്പായത്. ഭർത്താവ് മനോജ് മരിച്ച്‌ ഒരുവർഷം പൂർത്തിയാകുമ്പോഴാണ്‌  മകൾക്ക്‌ രോഗംപിടികൂടിയത്‌. പിന്നീടിങ്ങോട്ട്‌ മകൾക്കായി മായ നടത്തിയ പോരാട്ടം ത്യാഗത്തിന്റേതാണ്‌.  സഹോദരന്റെ വലിയസഹായം ലഭിക്കുന്നുണ്ട്‌. ഐശ്വര്യയ്‌ക്ക്‌ 85 ശതമാനമാണ്‌ ചലനവൈകല്യം.   Read on deshabhimani.com

Related News