വരവേൽപ്പിനൊരുങ്ങി 
അക്ഷരമുറ്റങ്ങൾ

എനിക്ക് ഡോറ... നിനക്ക് സ്‌പൈഡർമാൻ... സ്‌കൂള്‍ തുറക്കാന്‍ ഇനി ഒരുദിനം ബാക്കി. പ്രവേശനോത്സവത്തിൽ തിളങ്ങാൻ സ്കൂൾ വിപണിയിൽനിന്ന് പുത്തൻബാഗ് വാങ്ങുന്ന കുരുന്നുകളുടെ സന്തോഷക്കാഴ്ച. ആലപ്പുഴ നഗരത്തിൽനിന്നുള്ള കാഴ്ച


  ആലപ്പുഴ  നവാഗതരെ വരവേൽക്കാനൊരുങ്ങി ജില്ലയിലെ അക്ഷരമുറ്റങ്ങൾ. സ്‌കൂൾ തുറക്കലിന്‌ മുന്നോടിയായി ജില്ലയിൽ സ്‌കൂളുൾ ശുചീകരിക്കുന്ന പ്രവർത്തനങ്ങൾ 90 ശതമാനം പൂർത്തിയായി.  ബുധനാഴ്‌ചയോടെ മുഴുവൻ പൂർത്തിയാകും. പെയിന്റടിച്ചും പരിസരം വൃത്തിയാക്കിയുമാണ്‌ സ്‌കൂളുകൾ അണിഞ്ഞൊരുങ്ങിയത്‌.     ജില്ലയിലെ മുഴുവൻ സ്‌കൂളുകളിലും പ്രവേശനോത്സവ ആഘോഷത്തോടെയാണ് ക്ലാസുകൾ അരംഭിക്കുന്നത്. വിദ്യാർഥികളുടെ കലാപരിപാടികളും മിക്ക സ്‌കൂളുകളിലും അരങ്ങേറും.  ജനപ്രതിനിധികളും അധ്യാപക–-രക്ഷാകതൃ കൂട്ടായ്‌മ യോഗങ്ങളും പ്രഥമാധ്യാപകർക്കായി ഡിഇഒ, എഇഒമാരുടെ നേതൃത്വത്തിൽ വിദ്യാഭ്യാസവകുപ്പ്‌ വളിച്ചുചേർത്ത ഓൺലൈൻ യോഗങ്ങളും പൂർത്തിയായി. സ്‌കൂൾ തുറക്കുന്നതിന്‌ മുമ്പ്‌ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന നടപടികളും ജില്ലയിൽ പൂർത്തിയായി. സ്‌കൂൾബസുകളുടെ ഫിറ്റ്​നസ്​ പരിശോധന പൂർത്തിയാകുന്നു. ജില്ലാ പഞ്ചായത്തിന്റെയും സമഗ്രശിക്ഷാ കേരളയുടെയും ആഭിമുഖ്യത്തിലാണ്‌ ജില്ലതല പ്രവേശനോത്സവ ഒരുക്കങ്ങൾ പൂർത്തിയാകുന്നത്‌. പൊള്ളേത്തൈ ഗവ. ഹൈസ്‌കൂളിലാണ് ജില്ലാതല പ്രവേശനോത്സവം. ബ്ലോക്ക്‌ പഞ്ചായത്ത്, സ്‌കൂൾതല പ്രവേശനോത്സവം വിജയിപ്പിക്കാനുള്ള സ്വാഗതസംഘങ്ങൾ ഊർജിതമായി പ്രവർത്തിക്കുന്നതായി വിദ്യാകിരണം മിഷൻ ജില്ലാ കോ-–-ഓർഡിനേറ്റർ എ കെ പ്രസന്നൻ അറിയിച്ചു.  Read on deshabhimani.com

Related News