തീപിടിത്ത കാരണം വൈദ്യുത തകരാറല്ല



അമ്പലപ്പുഴ മെഡിക്കൽ സർവീസസ് കോർപറേഷൻ മരുന്ന്‌ സംഭരണശാലയിൽ തീപിടിച്ച സംഭവത്തിൽ പുന്നപ്ര പൊലീസിന്റെ  അന്വേഷണം പുരോഗമിക്കുന്നു. ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റും അഗ്‌നിരക്ഷാസേനയും അന്വേഷണം നടത്തി. വൈദ്യുത സംബന്ധമായ പ്രശ്നങ്ങളല്ല തീപിടിത്തത്തിന് കാരണമെന്ന് കണ്ടെത്തി.   അന്തരീക്ഷ ഊഷ്‌മാവ് വർധിച്ചതിനാൽ താപനില ഉയർന്നതാണ് തീ പിടിക്കാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അവശേഷിച്ച ബ്ലീച്ചിങ് പൗഡർ എറണാകുളത്തെ ഗോഡൗണിലേക്ക് മാറ്റി. വണ്ടാനത്ത്‌ പ്രവർത്തിക്കുന്ന മെഡിക്കൽ സർവീസസ് കോർപറേഷൻ ഗോഡൗണിൽ ശനി പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. 29,000 കിലോഗ്രാം ബ്ലീച്ചിങ് പൗഡറാണ് കത്തിനശിച്ചത്. സമീപത്ത് മരുന്നുകൾ സൂക്ഷിച്ച ഗോഡൗണിന്റെ എ സിയുടെ ഏഴ്‌ ഔട്ടറും കത്തിനശിച്ചു.18.5 ലക്ഷം രൂപയുടെ നഷ്‌ടമുണ്ടായി.   Read on deshabhimani.com

Related News