സംവരണ സംരക്ഷണത്തിന്‌ 
പികെഎസ്‌ മാർച്ചും ധർണയും

പികെഎസ്‌ ചേർത്തല ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പൂച്ചാക്കൽ പോസ്‌റ്റോഫീസ്‌ ധർണ ജില്ലാ സെക്രട്ടറി 
ആർ രാജേഷ്‌ ഉദ്‌ഘാടനംചെയ്യുന്നു


  ആലപ്പുഴ സംവരണം സംരക്ഷിക്കുക, സ്വകാര്യമേഖലയിൽ സംവരണം നിയമംമൂലം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്‌ പട്ടികജാതി ക്ഷേമസമിതി ജില്ലാ കമ്മിറ്റി കേന്ദ്രസർക്കാർ ഓഫീസ്‌ മാർച്ചും ധർണയും നടത്തി.  നായനാർ സ്‌മാരക മന്ദിരത്തിൽനിന്ന്‌ മാർച്ച്‌ ആരംഭിച്ചു. ബിഎസ്‌എൻഎൽ ഓഫീസിന്‌ മുന്നിൽ ജില്ലാ പ്രസിഡന്റ്‌ ഡി ലക്ഷ്‌മണൻ ധർണ ഉദ്‌ഘാടനംചെയ്‌തു. വി എസ്‌ ചന്ദ്രശേഖരൻ അധ്യക്ഷനായി. എൻ കെ ശശിധരൻ, എ രമണൻ, കെ കുട്ടപ്പൻ, വി കെ രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ചേർത്തല ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പൂച്ചാക്കൽ പോസ്‌റ്റ്‌ ഓഫീസ്‌ മാർച്ചും ധർണയും ജില്ലാ സെക്രട്ടറി ആർ രാജേഷ്‌ ഉദ്‌ഘാടനംചെയ്‌തു. ടി എസ്‌ സുധീഷ്‌ അധ്യക്ഷനായി. സി ടി ധർമജൻ സ്വാഗതം പറഞ്ഞു. ബി വിനോദ്‌, ഡി വിശ്വംഭരൻ, എൻ നവീൻ, എം എൽ പ്രകാശ്‌, ലാൽജി എന്നിവർ സംസാരിച്ചു. മാവേലിക്കര സംവരണം സംരക്ഷിക്കുക, സ്വകാര്യമേഖലയിൽ നിയമംമൂലം സംവരണം ഉറപ്പാക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി പട്ടികജാതി ക്ഷേമ സമിതി മാവേലിക്കര ഏരിയ കമ്മിറ്റി ബിഎസ്എൻഎൽ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്‌തു. ഏരിയ പ്രസിഡന്റ് സി ഡി വേണുഗോപാൽ അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി ജി അജയകുമാർ, പികെഎസ് ഏരിയ സെക്രട്ടറി എസ് കെ ദേവദാസ്, മുരളി തഴക്കര, ഡി തുളസീദാസ്, ടി യശോധരൻ, കെ മുരളീധരൻ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News