കഥകളി ശ്രേഷ്‌ഠ 
പുരസ്‌കാരം 
കലാമണ്ഡലം 
കൃഷ്‌ണപ്രസാദിന്



കായംകുളം എരുവ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിലെ ആറാം ഉത്സവ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നൽകുന്ന ഈ വർഷത്തെ കഥകളി ശ്രേഷ്‌ഠ പുരസ്‌കാരത്തിന് ഗുരുനാട്യരത്നം കലാമണ്ഡലം കൃഷ്‌ണപ്രസാദ് അർഹനായി.  ആത്മിയുടെ നാട്യരത്നം അവാർഡ്, കേന്ദ്രസർക്കാരിന്റെ സീനിയർ ഫെലോഷിപ്, ജൂനിയർ ഫെലോഷിപ് വാരണാസി പുരസ്‌കാരം, അനുഷ്‌ഠാനം പുരസ്‌കാരം, കൊട്ടാരക്കര തമ്പുരാൻ അവാർഡ്, ഗുരു ചെങ്ങന്നൂർ അവാർഡ്, കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ മാധവ്ജി പുരസ്‌കാരം, കലാമണ്ഡലം എം എ വെള്ളോടി മെഡൽ, ഭാഗവതർ കുഞ്ഞുണ്ണി തമ്പുരാൻ അവാർഡ് എന്നിങ്ങനെ ഒട്ടനവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.  എരുവ ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിലെ ആറാം തിരുവുത്സവ ദിനമായ ഫെബ്രുവരി അഞ്ചിന് വൈകിട്ട് 5.30ന് ക്ഷേത്രത്തിൽ പുരസ്‌കാരം സമ്മാനിക്കും. Read on deshabhimani.com

Related News