ഹഫ്‌സലും ഭദ്രയും അമ്മമാരുടെ പാതയിൽ



ആലപ്പുഴ സ്‌കൂൾ കലോത്സവവേദി കീഴടക്കിയ അമ്മമാരുടെ പിൻതുടർച്ചക്കാരായി ഈ മക്കൾ. യു പി വിഭാഗത്തിൽ ഉറുദുപദ്യം ചൊല്ലലിൽ ഒന്നാം സ്ഥാനം നേടി മുഹമ്മദ് ഹഫ്സലും, സംസ്‌കൃതം പദ്യം ചൊല്ലലിൽ ഒന്നാംസ്ഥാനം നേടി ഭദ്ര സി അനീഷുമാണ് അമ്മമാരുടെ പിൻതുടർച്ചക്കാരായത്. സ്‌കൂൾ കലോത്സവത്തിൽ പ്രതിഭ തെളിയിച്ചവരാണ്‌ ഇരുവരുടെയും അമ്മമാർ.      മുഹമ്മദ് ഹഫ്സലിന്റെ അമ്മ ഷെറീന ബീഗം 1999-–-2000 സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഉറുദു പദ്യം ചൊല്ലൽ, അറബി പദ്യം ചൊല്ലൽ, മാപ്പിളപ്പാട്ട് എന്നിവയിലെ ജേതാവാണ്. ഷെറീനയാണ് ഉറുദു പദ്യം ചൊല്ലൽ മത്സരത്തിനായി മകനെ പരിശീലിപ്പിച്ചത്.  ഹഫ്സലിന്റെ അഛൻ അബ്‌ദുൾ സത്താർ മാപ്പിളപ്പാട്ട് ഗായകനാണ്.താമരക്കുളം വിവിഎച്ച്എസ്എസിൽ ഏഴാം ക്ലാസ് വിദ്യാർഥിയാണ് മുഹമ്മദ് ഹഫ്സൽ. ചാരുംമൂട് ദാറുൽ ഹാഫീസിലാണ് താമസം. ഭദ്ര സി അനീഷിന്റെ അമ്മ ആർ  ജ്യോതി ലക്ഷ്‌മി 2003-ൽ ജില്ലാ സ്‌കൂൾ യുവജനോത്സവത്തിൽ കലാതിലകമായിരുന്നു. സംഗീതാധ്യാപികയും ഡബിങ്ങ് ആർട്ടിസ്‌റ്റുമാണ്.  സിഎച്ച് അനീഷാണ് ഭദ്രയുടെ  അച്ഛൻ. മണ്ണാറശാല യു പി സ്‌കൂൾ വിദ്യാർഥിനിയാണ് ഭദ്ര. ഹരിപ്പാട് ഹരിമന്ദിരത്തിലാണ് താമസം. Read on deshabhimani.com

Related News