കണ്ടൽ സംരക്ഷണ പദ്ധതി തുടങ്ങി



കാർത്തികപ്പള്ളി  "തീരം കാക്കാൻ കണ്ടൽ; കണ്ടൽ കാക്കാൻ നമ്മൾ’ എന്ന പദ്ധതിയുടെ ഉദ്ഘാടനവും കണ്ടൽത്തൈ നടീലും ആദരിക്കൽ ചടങ്ങും അഡ്വ.യു പ്രതിഭ എംഎൽഎ നടത്തി. മുതുകുളം ബ്ലോക്ക് പഞ്ചായത്തും കേരള സംസ്ഥാന ജൈവവൈവിധ്യബോർഡും ചേർന്ന്‌ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണത്തോടെ ആറാട്ടുപുഴ പഞ്ചായത്തിലെ തീരദേശവാസികൾ നേരിടുന്ന തീരശോഷണം എന്ന പ്രതിഭാസത്തിന് ശാശ്വതപരിഹാരം എന്ന നിലയിൽ ആവിഷ്‌കരിച്ച പാരിസ്ഥിതിക സൗഹൃദ പദ്ധതിയായാണ്‌ ഇത്‌. മുതുകുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡി അംബുജാക്ഷി അധ്യക്ഷയായി.  ആറാട്ടുപുഴ പഞ്ചായത്ത്‌ വികസന സ്ഥിരംസമിതി അധ്യക്ഷൻ ആർ രാജേഷ് സ്വാഗതംപറഞ്ഞു. ജൈവവൈവിധ്യ ബോർഡ് അംഗം സെക്രട്ടറി ഡോ.എ വി സന്തോഷ്‌കുമാർ വിഷയാവതരണം നടത്തി. ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി എസ് ലിജുമോൻ റിപ്പോർട്ട് അവതരിപ്പിച്ചു.  ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌പ്രസിഡന്റ്‌ ജി ഉണ്ണിക്കൃഷ്‌ണൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ ശ്രീജി പ്രകാശ്, ഡോ.പി വി സന്തോഷ്‌, സുനിൽ കൊപ്പാറേത്ത്, ബിന്ദു സുഭാഷ്, മണി വിശ്വനാഥ്‌, എസ് അജിത, പഞ്ചായത്ത്‌ അംഗങ്ങളായ അമ്പിളി, മൻസൂർ, ജൈവവൈവിധ്യ ബോർഡ് കോ–-ഓർഡിനേറ്റർ ശ്രുതി ജോസ്,  ടികെഎംഎം കോളേജ് ജന്തുശാത്രവിഭാഗം മേധാവി എസ് ഷീല, ബിഎംസി അംഗങ്ങളായ കെ ജി രമേശ്‌, പി ശ്രീമോൻ, ആർ സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക്‌ പി ആൻഡ് എം സുനിത നന്ദി പറഞ്ഞു. Read on deshabhimani.com

Related News