896 രോ​ഗമുക്തര്‍



ആലപ്പുഴ ഞായറാഴ്‌ച ജില്ലയിൽ 381 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 98 ശതമാനമാണ് സമ്പർക്കത്തിലൂടെയുള്ള രോഗബാധ –- 376 പേർക്ക്. അഞ്ചുപേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഞായറാഴ്‌ച 896 പേരുടെ പരിശോധനാഫലം നെഗറ്റീവായി.  ജില്ലയിലെ ആകെ രോഗികൾ 46,931 ആയി. സമ്പർക്കത്തിലൂടെ 43,480 പേർക്ക്‌ കോവിഡ് സ്ഥിരീകരിച്ചു. ആകെ 40,805 പേർ രോഗമുക്തരായി. 6144 പേർ ചികിത്സയിലുണ്ട്.  സമ്പർക്കത്തിലൂടെയുള്ള രോഗികൾ കൂടുതൽ ആലപ്പുഴയിലും പുളിങ്കുന്നിലുമാണ് –- 37 പേർ വീതം. മണ്ണഞ്ചേരി –- 33, വെളിയനാട് –- 27, ചേർത്തല – -17, ചമ്പക്കുളം – -16, കായംകുളം –- 14, മുഹമ്മ, തെക്കേക്കര –- 13 വീതം, കൈനകരി – -12, കടക്കരപ്പള്ളി – -11 എന്നിങ്ങനെയാണ് മറ്റ്‌ പ്രദേശങ്ങളിലെ രോഗികൾ. ജില്ലയിൽ ലോക്ക്‌ഡൗൺ ലംഘനത്തിന്‌ 41 കേസ്‌ രജിസ്‌റ്റർ ചെയ്‌തു. ഒമ്പതുപേരെ അറസ്‌റ്റ്‌ചെയ്‌തു. മാസ്‌ക് ധരിക്കാത്തതിന് 273 പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 790 പേർക്കെതിരെയും നടപടിയെടുത്തു. Read on deshabhimani.com

Related News