സിഐടിയു ജില്ലാ സമ്മേളനം 
നാളെ തുടങ്ങും

സിഐടിയു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മാധ്യമ സെമിനാർ സംസ്ഥാന വൈസ്‍പ്രസിഡന്റ് സി എസ് സുജാത ഉദ്ഘാടനംചെയ്യുന്നു


ആലപ്പുഴ സിഐടിയു ജില്ലാ സമ്മേളനം ശനിയും ഞായറും പുന്നപ്രയിൽ നടക്കും. ശനി രാവിലെ 10ന്‌  പി കെ സോമൻ നഗറിൽ (പറവൂർ ഇ എം എസ്‌ ഓഡിറ്റോറിയം) പ്രതിനിധി സമ്മേളനം സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനം ചെയ്യും. എച്ച്‌ സലാം എംഎൽഎ പതാകയുയർത്തും. ജില്ലാ ജനറല്‍ സെക്രട്ടറി പി ഗാനകുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എ മഹേന്ദ്രൻ കണക്കും അവതരിപ്പിക്കും. സംസ്ഥാന ഭാരവാഹികളായ അഡ്വ. സി എസ്‌ സുജാത, കെ എൻ ഗോപിനാഥ്‌, പി പി ചിത്തരഞ്ജൻ എംഎൽഎ, സി ബി ചന്ദ്രബാബു, സുനിത കുര്യൻ എന്നിവർ പങ്കെടുക്കും.  ഞായർ വൈകിട്ട്‌ നാലിന്‌ കുറവൻതോട്‌ എംഇഎസ്‌ സ്‌കൂളിന്‌ സമീപത്തുനിന്ന്‌ തൊഴിലാളി റാലി ആരംഭിക്കും. അഞ്ചിന്‌ വളഞ്ഞവഴി ജങ്‌ഷനിലെ എം എ അലിയാർ നഗറിൽ ചേരുന്ന പൊതുസമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി ഉദ്‌ഘാടനം ചെയ്യും.  കൊടി–- കൊടിമര ജാഥകൾ വെള്ളിയാഴ്‌ച നടക്കും. പൊതുസമ്മേളന നഗറിൽ ഉയർത്താനുള്ള പതാക വയലാർ രക്തസാക്ഷി മണ്ഡപത്തിൽനിന്ന്‌ കൊണ്ടുവരും. വൈസ്‌ പ്രസിഡന്റ്‌ കെ പ്രസാദ്‌ ക്യാപ്‌റ്റനായ പതാകജാഥ പകൽ രണ്ടരയ്‌ക്ക്‌ ആർ നാസർ ഉദ്‌ഘാടനം ചെയ്യും. കൊടിമരം വെൺമണി ചാത്തൻ രക്തസാക്ഷി മണ്ഡപത്തിൽനിന്നെത്തിക്കും. എ മഹേന്ദ്രൻ ക്യാപ്‌റ്റനായ ജാഥ രാവിലെ 10ന്‌ സജി ചെറിയാൻ എംഎൽഎ ഉദ്‌ഘാടനം ചെയ്യും. ഇരുജാഥകളും വൈകിട്ട്‌ അമ്പലപ്പുഴ വളഞ്ഞവഴിയിൽ സംഗമിക്കും. തുടർന്ന്‌ പൊതുസമ്മേളന നഗറിൽ പതാകയുയർത്തും. 
   ജില്ലയിലെ 2,00,550 അംഗങ്ങളെ പ്രതിനിധാനം ചെയ്‌ത്‌ 425 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന്‌ ജില്ലാ പ്രസിഡന്റ്‌ എച്ച്‌ സലാം എംഎൽഎയും സ്വാഗതസംഘം കൺവീനർ എ ഓമനക്കുട്ടനും വാർത്താസമ്മേളനത്തിൽ പറഞ്ഞു. കെ പ്രസാദ്‌, എ മഹേന്ദ്രൻ എന്നിവരും പങ്കെടുത്തു. Read on deshabhimani.com

Related News