1.2 ടണ്‍ നിരോധിത 
പ്ലാസ്‌റ്റിക് പിടിച്ചെടുത്തു



ആലപ്പുഴ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ജില്ലയിൽ 1.2 ടൺ നിരോധിത പ്ലാസ്‌റ്റിക് വസ്‌തുക്കൾ പിടിച്ചെടുത്തു. 9.6 ലക്ഷം രൂപ പിഴ ചുമത്തുകയും 3.5 ലക്ഷം രൂപ പിഴയായി ഈടാക്കുകയുംചെയ്‌തു. നിരോധിത പ്ലാസ്‌റ്റിക്‌ ഉൽപ്പാദിപ്പിക്കുന്നതും വിപണനം നടത്തുന്നതും കൈവശം വയ്‌ക്കുന്നതും നിലവിൽ കുറ്റകരമാണ്. പ്ലാസ്‌റ്റിക് മാലിന്യം അലക്ഷ്യമായി കൈകാര്യംചെയ്യുന്നതും കത്തിക്കുന്നതും ശിക്ഷാർഹമാണ്. വീടുകളിലും സ്ഥാപനങ്ങളിലും ഉപയോഗിച്ച പ്ലാസ്‌റ്റിക്‌ ഹരിതകർമസേനയ്‌ക്കാണ് കൈമാറേണ്ടത്. പൊതു/സ്വകാര്യ ചടങ്ങുകളിൽ ഉപയോഗിച്ച പ്ലാസ്‌റ്റിക്‌ വസ്‌തുക്കളും നിശ്ചിത ഫീസ് നൽകി ഇവർക്ക് കൈമാറാം. ചട്ടത്തിലെ ഏതൊരു ലംഘനത്തിനും ആദ്യം 10,000 രൂപയും രണ്ടാംതവണ 25,000 രൂപയും തുടർന്നുളള ലംഘനങ്ങൾക്ക് 50,000 രൂപയും പിഴ ഈടാക്കും. 
 പ്ലാസ്‌റ്റിക് മാലിന്യവും മറ്റ്‌ അജൈവമാലിന്യവും ജലാശയങ്ങളിൽ തള്ളുന്നത് തടയുന്നതിന്‌ പഞ്ചായത്തുകൾ കർശന നടപടിയാണ്‌ സ്വീകരിക്കുന്നതെന്ന്‌ അധികൃതർ അറിയിച്ചു.   Read on deshabhimani.com

Related News