കര്‍ഷകസംഘം ജില്ലാ സമ്മേളനം 3 മുതൽ
തുറവൂർ കേരള കര്‍ഷകസംഘം ജില്ലാസമ്മേളനം ഒക്ടോബര്‍ മൂന്നിനും നാലിനും പട്ടണക്കാട് ചേരും. മൂന്നിന് രാവിലെ പൊന്നാംവെളി ജയലക്ഷ്മി ഓഡിറ്റോറിയത്തില്‍ ചേരുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് എം വിജയകുമാര്‍ ഉദ്ഘാടനംചെയ്യും. ജില്ലാ പ്രസിഡന്റ് ജി ഹരിശങ്കര്‍ അധ്യക്ഷനാകും. ജില്ലാ സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന് റിപ്പോര്‍ട്ട് അവതരിപ്പിക്കും. നാലിന് വൈകിട്ട് പൊന്നാംവെളിയില്‍ പൊതുസമ്മേളനം എം എം മണി എംഎല്‍എ ഉദ്ഘാടനംചെയ്യും. 16 ഏരിയാകമ്മിറ്റികളില്നിന്ന് 350 പ്രതിനിധികൾ ഉള്‍പ്പെടെ 400പേർ പങ്കെടുക്കും. സമ്മേളന സെമിനാറുകള്‍ക്ക് തുടക്കമായി. വ്യാഴാഴ്ച ചേര്‍ത്തലയില്‍ സംഘടിപ്പിച്ച സെമിനാര്‍ മുന്‍മന്ത്രി ജി സുധാകരന് ഉദ്ഘാടനം ചെയ്തു. മുരളി പെരുനെല്ലി എംഎൽഎ വിഷയം അവതരിപ്പിച്ചു. 30ന് രാവിലെ കുട്ടനാട് രാമങ്കരിയില്‍ കാലാവസ്ഥാവ്യതിയാനവും പരിഹാരവും എന്ന വിഷയത്തില്‍ സെമിനാര്‍ സിപിഐ എം ജില്ലാ സെക്രട്ടറി ആര് നാസര്‍ ഉദ്ഘാടനം ചെയ്യും. ഡോ. രാംകുമാര്‍ വിഷയം അവതരിപ്പിക്കും. വൈകിട്ട് നാലിന് എരമല്ലൂരില്‍ സമ്പൂര്‍ണ മത്സ്യകൃഷി സാധ്യതകളും പ്രതിസന്ധികളും എന്ന സെമിനാര്‍ സജിചെറിയാന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഡോ. എ സുരേഷ് വിഷയം അവതരിപ്പിക്കും. Read on deshabhimani.com