എൽഡിഎഫ്‌ റാലിയും സമ്മേളനവും നാളെ



ആലപ്പുഴ മുഖ്യമന്ത്രി പിണറായി വിജയനെ അപകീർത്തിപ്പെടുത്താനുള്ള യുഡിഎഫ്‌–- ബിജെപി ഗൂഢാലോചനയ്‌ക്കെതിരെ എൽഡിഎഫ്‌ ജില്ലാ കമ്മിറ്റി വെള്ളിയാഴ്‌ച ബഹുജനറാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കും. വൈകിട്ട്‌ നാലിന്‌ നഗരചത്വരത്തിൽനിന്നാണ്‌ റാലി. ഇ എം എസ്‌ സ്‌റ്റേഡിയത്തിൽ സമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതി ഉദ്‌ഘാടനം ചെയ്യും.  സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്‌ അധ്യക്ഷനാകും. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം സി എസ്‌ സുജാത, മന്ത്രിമാരായ സജി ചെറിയാൻ, പി പ്രസാദ്‌ എന്നിവർക്കു പുറമേ പ്രൊഫ. ലോപ്പസ്‌ മാത്യു (കേരള കോൺ. എം), വി ജി രവീന്ദ്രൻ (എൻസിപി), സിബി ജോസ്‌ (ജനതാദൾ എസ്‌), വി സുരേന്ദ്രൻപിള്ള (ലോക്‌താന്ത്രിക്‌ ജനതാദൾ), ഐ ഷിഹാബുദ്ദീൻ (കോൺ. എസ്‌), ഡോ. കെ സി ജോസഫ്‌ (ജനാധിപത്യ കേരള കോൺ.), എ എ അമീൻ (ഐഎൻഎൽ), ഡോ. ഷാജി കടമല (കേരള കോൺ. സ്‌കറിയ), അബിക വേണുഗോപാൽ (കേരള കോൺ. ബി) എന്നിവർ സംസാരിക്കും. റാലിയിലും സമ്മേളത്തിലും മുഴുവൻ ജനാധിപത്യ വിശ്വാസികളും അണിചേരണമെന്ന് എൽഡിഎഫ് ജില്ലാ കൺവീനർ ആർ നാസർ അഭ്യർഥിച്ചു. റാലി വിജയിപ്പിക്കാൻ സിപിഐ ജില്ലാ എക്സിക്യൂട്ടീവ്‌ യോഗം തീരുമാനിച്ചു. എസ് സോളമൻ അധ്യക്ഷനായി. Read on deshabhimani.com

Related News