എ സി റോഡിൽ ഗതാഗത നിരോധനം



ആലപ്പുഴ  എ സി റോഡ് നവീകരണത്തിനായി  ജ്യോതി ജങ്ഷനിൽ നിർമിക്കുന്ന ഫ്ലൈ ഓവറിന്റെ സ്ലാബ് കോൺക്രീറ്റിങ് നടക്കുന്നതിനാൽ വ്യാഴം ഗതാഗതം നിരോധിച്ചു. സ്‌കൂൾ ബസുൾപ്പെടെ എല്ലാ വാഹനങ്ങളും പൂപ്പള്ളി -ചമ്പക്കുളം- എസ്എൻ കവല വഴിയോ, പൂപ്പള്ളി കൈനകരി ജങ്ഷൻ വഴിയോ ആലപ്പുഴയ്‌ക്കും ആലപ്പുഴയിൽ നിന്ന്‌ വാഹനങ്ങൾ കൈനകരി ജങ്ഷൻ - കൈനകരി -പൂപ്പള്ളി വഴിയോ, എസ്എൻ കവല -ചമ്പക്കുളം പൂപ്പള്ളി വഴിയോ പോകണം.   നെടുമുടി വലിയ പാലത്തിൽ ഗർഡർ സ്ഥാപിക്കുന്നതിനാൽ വെള്ളി ഗതാഗതം നിരോധിച്ചു.  രാവിലെ 10 മുതൽ (സ്‌കൂൾ സമയം കഴിഞ്ഞ് ) വൈകിട്ട് നാലുവരെയാണ്  പ്രവൃത്തി.  എമർജൻസി വാഹനങ്ങൾ ഉൾപ്പടെ മങ്കൊമ്പ് - ചമ്പക്കുളം എസ്എൻ കവല വഴിയോ, മങ്കൊമ്പ് - ചമ്പക്കുളം പൂപ്പള്ളി വഴിയോ ആലപ്പുഴയ്‌ക്കും ആലപ്പുഴയിൽ നിന്ന്‌ വാഹനങ്ങൾ എസ്എൻ കവല -ചമ്പക്കുളം -മങ്കൊമ്പ് വഴിയോ, പൂപ്പള്ളി -ചമ്പക്കുളം മങ്കൊമ്പ് വഴിയോ പോകണം. Read on deshabhimani.com

Related News