എസ്‌എസ്‌എൽസി ഫലം കാത്ത്‌ 21,915 വിദ്യാർഥികൾ



ആലപ്പുഴ കോവിഡ്‌ പരീക്ഷണങ്ങളുടെ പടികടന്ന്‌ ചൊവ്വാഴ്‌ച എസ്‌എസ്‌എൽസി പരീക്ഷാഫലം എത്തും. ആകാംക്ഷയോടെ ജില്ലയിൽ കാത്തിരിക്കുന്നത്‌ 21,915 വിദ്യാർഥികൾ‌. ആദ്യഘട്ടത്തിൽ 200 കേന്ദ്രങ്ങളാണ്‌ ഉണ്ടായിരുന്നത്‌. രണ്ടാംഘട്ടത്തിൽ രണ്ടെണ്ണം കുറഞ്ഞു‌.   കോവിഡ്‌ മൂലം മാറ്റിവച്ച പരീക്ഷകൾ കനത്ത സുരക്ഷയിലാണ്‌ നടത്തിയത്. തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ അഗ്നിരക്ഷാസേന, സന്നദ്ധസംഘടന, വളണ്ടിയർമാർ, എസ്എംസി, പിടിഎ എന്നിവ ചേർന്നാണ് ‌പരീക്ഷാകേന്ദ്രങ്ങൾ അണുവിമുക്തമാക്കിയത്‌.  എല്ലാ കേന്ദ്രത്തിലും തെർമൽ സ്‌കാനർ സജ്ജമാക്കി‌. വിദ്യാർഥികൾക്ക്‌ സമഗ്രശിക്ഷാ കേരള, നാഷണൽ സർവീസ് സ്‌കീം, തദ്ദേശസ്ഥാപനങ്ങൾ മുഖേനയാണ്‌ മാസ്‌കും സാനിറ്റൈസറും ലഭ്യമാക്കിയത്‌. പരീക്ഷാച്ചുമതല വഹിച്ച അധ്യാപകർക്ക് പ്രത്യേക കൈയ്യുറ‌ നൽകി.   7,117 കുട്ടികൾ പരീക്ഷയെഴുതിയ മാവേലിക്കരയാണ്‌ വിദ്യാഭ്യാസ ജില്ലകളിൽ ഒന്നാമത്‌. 73 കേന്ദ്രങ്ങൾ ഇവിടെ സജ്ജമാക്കിയിരുന്നു. 6,382 കുട്ടികളുള്ള ആലപ്പുഴ വിദ്യാഭ്യാസ ജില്ലയാണ്‌ തൊട്ടുപിന്നിൽ.  46 കേന്ദ്രങ്ങൾ. ചേർത്തലയിൽ 47 കേന്ദ്രങ്ങളിൽ 6309 കുട്ടികളും കുട്ടനാട്ടിൽ 2107 കുട്ടികളും പരീക്ഷയെഴുതി. 396 പേർ പരീക്ഷയ്‌ക്കിരുന്ന മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ താമരക്കുളം വിവിഎച്ച്‌എസ്‌എസാണ്‌ സ്‌കൂളുകളിൽ മുന്നിൽ. ചേർത്തലയിലെ വടുതല ജമാ അത്ത്‌ ഹയർ സെക്കൻഡറിയാണ്‌ രണ്ടാമത്‌ –-345 വിദ്യാർഥികൾ. Read on deshabhimani.com

Related News