കെഎഎല്ലിന്‌ സീറ്റ്‌ നിർമിക്കാൻ കയർ കോർപറേഷൻ



ആലപ്പുഴ ഇ–- ഓട്ടോയ്‌ക്കുള്ള സീറ്റുകൾ നിർമിക്കാൻ കേരള ഓട്ടോമൊബൈൽസുമായി ധാരണാപത്രം ഒപ്പുവയ്‌ക്കുമെന്ന്‌ കയർ കോർപറേഷൻ ചെയർമാൻ ജി വേണുഗോപാൽ പ്രസ്‌താവനയിൽ പറഞ്ഞു. ഉൽപ്പന്നത്തിന്റെ സാമ്പിളിന്‌ കെഎഎല്ലിന്റെ അംഗീകാരം കിട്ടി.  ഈ സാമ്പത്തികവർഷം ഒന്നരക്കോടി രൂപയുടെ ഉൽപ്പന്നം വിറ്റഴിച്ചു. കോർപ്പറേഷനുമായി  കരാറിലേർപ്പെട്ട റീട്ടെയിൽ ചെയിൻ നെറ്റ്‌വർക്ക്‌ സ്‌റ്റോറുകൾ, കൺസ്യൂമർഫെഡ്‌, സപ്ലൈക്കോ, ടൂർഫെഡ്‌ മുതലായവ വഴിയും ഉൽപ്പന്നങ്ങൾ വിതരണം ചെയ്യാൻ പദ്ധതി ആവിഷ്‌കരിച്ചു. വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി കണിച്ചുകുളങ്ങരയിൽ മാട്രസ്‌ ഫിനിഷിങ്‌ യൂണിറ്റ്‌ സജ്ജമാക്കി. ഇരുപതോളം പേർക്ക്‌ നേരിട്ടും എഴുപത്തഞ്ചോളേം പേർക്ക്‌ പരോക്ഷമായും ജോലി കിട്ടും. ഭോപ്പാലിലെ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഡിസൈൻ ഡയറക്ടർ ജൂൺ 15 മുതൽ 17 വരെ കയർ കോർപ്പറേഷൻ സന്ദർശിക്കുമെന്നും അദ്ദേഹംപറഞ്ഞു. Read on deshabhimani.com

Related News