കടവിൽ സെന്റ് ജോർജ് വെപ്പ് 
നീരണിഞ്ഞു

കടവിൽ സെന്റ് ജോർജ് വെപ്പ് വള്ളം നീരണിഞ്ഞപ്പോൾ


മാന്നാർ പരുമലയിൽ നിർമിച്ച കടവിൽ സെന്റ് ജോർജ് വെപ്പ് എ ഗ്രേഡ് വളളം പമ്പയാറിന്റെ കൈവഴിയാറ്റിൽ നീരണിഞ്ഞു. ചൊവ്വ രാവിലെ 10.15നായിരുന്നു നീരണിയൽ. രമേശ് ചെന്നിത്തല എംഎൽഎ  ഉദ്ഘാടനംചെയ്തു. ഓർത്തഡോക്സ് സഭ നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത മുഖ്യകാർമികനായി. എൻ ഷൈലാജ്, മാന്നാർ അബ്ദുൾ ലത്തീഫ്, ഉമാമഹേശ്വരൻ, ഡോ. കെ സി ചാക്കോ കടവിൽ, ഫാ. തോമസ് പുരയ്ക്കൽ നിരണം, റോബിൻ വർഗീസ് കടവിൽ എന്നിവർ സംസാരിച്ചു.  ഡോ. കെ സി ചാക്കോ കടവിൽ, ഡോ. അമിത് ജോർജ് ജേക്കബ് കടവിൽ എന്നിവരുടേതാണ്‌ വള്ളം. ആറുമാസം മുമ്പാണ് നിർമാണം ആരംഭിച്ചത്. കോഴിമുക്ക് ഉമാമഹേശ്വരൻ ആചാരിയുടെ നേതൃത്വത്തിൽ 15 തൊഴിലാളികളാണ് വള്ളംനിർമിച്ചത്. 85 അടി നീളവും 53 ഇഞ്ച് വീതിയുമുള്ള വള്ളത്തിന്റെ അമരത്തിന് ഒമ്പത് അടി ഉയരമുണ്ട്. 55 തുഴച്ചിൽക്കാർക്ക് കയറാനാകും.  Read on deshabhimani.com

Related News