മക്ഡവൽ തുറക്കണം

ആലപ്പുഴ ഡിസ്ട്രിക്‍ട് ലോറി ട്രാൻസ്‌പോർട്ട് ഡ്രൈവേഴ്സ് ആൻഡ് ക്ലീനേഴ്സ് യൂണിയൻ വാർഷിക സമ്മേളനം 
സിഐടിയു സംസ്ഥാന സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനംചെയ്യുന്നു


അരൂർ ചേർത്തലയിൽ പ്രവർത്തിച്ചുവന്ന മക്ഡവൽ കമ്പനി തുറന്ന്‌ പ്രവർത്തിക്കണമെന്ന്‌ ആലപ്പുഴ ഡിസ്ട്രിക്‌ട്‌ ലോറി ട്രാൻസ്‌പോർട്ട്‌ ഡ്രൈവേഴ്സ് ആൻഡ് ക്ലീനേഴ്സ് യൂണിയൻ (സിഐടിയു) വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. ഗുഡ്സ് ട്രാൻസ്‌പോർട്ട്‌ രംഗത്ത് തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കുക,  പെട്രോൾ ഡീസൽ വിലവർധന പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ച്‌ പ്രക്ഷോഭം ശക്തമാക്കാൻ സമ്മേളനം തീരുമാനിച്ചു.     പട്ടണക്കാട് ബ്ലോക്ക് കമ്യൂണിറ്റി ഹാളിലെ ഒ അഷ്‌റഫ്‌ നഗറിൽ ചേർന്ന സമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ്‌ സി ബി ചന്ദ്രബാബു അധ്യക്ഷനായി. സിഐടിയു ജില്ലാ സെക്രട്ടറി പി ഗാനകുമാർ ഉദ്‌ഘാടനംചെയ്‌തു. കെ കെ ചെല്ലപ്പൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. സിഐടിയു അരൂർ ഏരിയ സെക്രട്ടറി പി ഡി രമേശൻ, പ്രസിഡന്റ്‌ കെ വി സന്തോഷ്‌, വി കെ തങ്കപ്പൻ, പി എം സുശീലൻ, അഡ്വ. അമൃതകുമാർ, കെ ജി ജയലാൽ, പ്രേമചന്ദ്രൻ, പി സോയിമോൻ, എസ് പി സുമേഷ് എന്നിവർ സംസാരിച്ചു.  ഭാരവാഹികൾ: സി ബി ചന്ദ്രബാബു (പ്രസിഡന്റ്‌ ), അഡ്വ. എസ് അമൃതകുമാർ, കെ കെ ചെല്ലപ്പൻ, ടി കെ മോഹനൻ, എസ് പി സുമേഷ് (വൈസ്‌പ്രസിഡന്റുമാർ). കെ ജി ജയലാൽ (ജനറൽ സെക്രട്ടറി) ജി ശിവപ്രസാദ്, പ്രേമചന്ദ്രൻ, എസ് വി ബാബു, കെ വി സന്തോഷ്‌ (ജോയിന്റ്‌ സെക്രട്ടറിമാർ). വി കെ തങ്കപ്പൻ (ഖജാൻജി).   Read on deshabhimani.com

Related News