കാപ്പാ നിയമപ്രകാരം അറസ്‍റ്റ് ചെയ്‍തു

അരുൺ ബേബി


മങ്കൊമ്പ് നിരവധി കേസിൽ  പ്രതിയായ മങ്കൊമ്പ് അറുപതിൽചിറ കോളനിയിൽ അരുൺ ബേബിയെ പുളിങ്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കാപ്പ നിയമപ്രകാരമാണ്‌ അറസ്റ്റ്. 
  കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസാ ജോൺ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അറസ്‌റ്റ്‌. അമ്പലപ്പുഴ ഡിവൈഎസ്‌പി ബിജു വി നായർ, നെടുമുടി എസ് എച്ച് ഒ സുരേഷ് കുമാർ,  ഇൻസ്‌പെക്ടർ സന്തോഷ് എസ്, എസ്‌സിപിഒ പ്രദീപ് കുമാർ, അഭിലാഷ് തോമസ്, എസ് ഐ ജീമോൻ എന്നിവരുടെ സംഘമാണ് അറസ്റ്റ് ചെയ്തത്. Read on deshabhimani.com

Related News