വ്യാപാരി വ്യവസായി സമിതി 
ഏരിയസമ്മേളനം തുടങ്ങി

വ്യാപാരി വ്യവസായി സമിതി ചാരുംമൂട് ഏരിയ പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി ടി വി ബൈജു ഉദ്ഘാടനംചെയ്യുന്നു


ചാരുംമൂട് വ്യാപാരി വ്യവസായി സമിതി ചാരുംമൂട് ഏരിയ സമ്മേളനവും കുടുംബസംഗമവും താമരക്കുളത്ത് (ഒ അഷറഫ് നഗർ) എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്‌തു. സമിതി ഏരിയ പ്രസിഡന്റ് എ നൗഷാദ് അധ്യക്ഷനായി. പ്രതിനിധിസമ്മേളനം സമിതി ജില്ലാ സെക്രട്ടറി ടി വി ബൈജു ഉദ്ഘാടനംചെയ്‌തു. ഏരിയ രക്ഷാധികാരി ബി ബിനു പ്രതിഭകളെയും മുതിർന്ന വ്യാപാരികളെയും ആദരിച്ചു.  ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രജനി യുവസംരംഭകരെയും ആദരിച്ചു. ഏരിയ സെക്രട്ടറി എൻ ചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ ശ്രീജിത്ത് എസ് പിള്ള, ജില്ലാ പ്രസിഡന്റ് പി സി മോനിച്ചൻ, വി ഗീത, പി രാജൻ, ആർ ബിനു, കെ പി മുരുകേഷ്, ബി പ്രസന്നൻ, ഷാജി അറഫ, ആത്തുക്കാ ബീവി, എ സലാം, കെ പി ഷാജി, കെ ഹസൻകുഞ്ഞ്, എസ് ശരത്, ഇ കെ ഹമീദ്കുഞ്ഞ്, വിഷ്‌ണു, രാകേഷ് മെഡിഗ്രീൻ, ബി അശോക്‌കുമാർ, ഹരികുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എ നൗഷാദ് (പ്രസിഡന്റ്), എൻ ചന്ദ്രൻ (സെക്രട്ടറി), ബി അശോക്‌കുമാർ (ട്രഷറർ). Read on deshabhimani.com

Related News