സഹകരണബാങ്ക് നടയ്‌ക്കാവ് ബ്രാഞ്ച് ഉദ്ഘാടനം ഇന്ന്‌



കായംകുളം കായംകുളം വില്ലേജ് സഹകരണബാങ്ക് നടയ്‌ക്കാവ് ബ്രാഞ്ച് തിങ്കൾമുതൽ നടയ്‌ക്കാവ് സ്‌കൂളിന് സമീപം പ്രവർത്തനം ആരംഭിക്കും. റെയിൽവേ സ്‌റ്റേഷൻ ജങ്‌ഷനിൽ പ്രവർത്തിച്ച ബ്രാഞ്ചിന്റെ പ്രവർത്തന വിപുലീകരണത്തിന്റെ ഭാഗമായി നടയ്‌ക്കാവ് സ്‌കൂളിന് സമീപം ആരംഭിക്കുന്നതിന്റെ ഉദ്ഘാടനം പകൽ 2.30ന് യു പ്രതിഭ എംഎൽഎ നടത്തും.  ബാങ്ക് പ്രസിഡന്റ്‌ പി ഗാനകുമാർ അധ്യക്ഷനാകും. സ്ട്രോങ് റൂം നഗരസഭാധ്യക്ഷ പി ശശികലയും കൗണ്ടർ വൈസ്ചെയർമാൻ ജെ ആദർശും ഉദ്ഘാടനംചെയ്യും.  നിധി മൾട്ടി ഡിവിഷൻ ചിട്ടി നഗരസഭാ സ്ഥിരംസമിതി അധ്യക്ഷ മായ രാധാകൃഷ്‌ണനും സ്വർണപ്പണയ വായ്‌പ സഹകരണസംഘം ജോയിന്റ്‌ രജിസ്ട്രർ എസ് ജോസിയും വായ്‌പാവിതരണം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എസ് നസീമും ഉദ്ഘാടനംചെയ്യും. ആദ്യനിക്ഷേപം അസി. രജിസ്ട്രാർ ജി ബാബുരാജും സ്വയംസഹായ സംഘങ്ങളുടെ വായ്‌പാവിതരണം അസി. ഡയറക്‌ടർ ഷാജിയും നടത്തും. Read on deshabhimani.com

Related News