എംഡിഎംഎ കേസിൽ 
ഒളിവിലിരുന്ന യുവാവ്‌ പിടിയിൽ

ജെഫിൻ ടി ജോർജ്


ഹരിപ്പാട്  ഡാണാപ്പടിയിൽനിന്ന് ഒരുവർഷം മുമ്പ്‌ എംഡിഎംഎ പിടിച്ച കേസിൽ ഒളിവിലായിരുന്ന പ്രതിയെ അറസ്‌റ്റ്‌ ചെയ്‌തു. മല്ലപ്പള്ളി പെരുമ്പെട്ടി മാടത്തിങ്കൽ യോഹന്നാൻ തോമസിന്റെ മകൻ ജെഫിൻ ടി ജോർജ് (23) ആണ് തിരുവല്ലയിൽ അറസ്‌റ്റിലായത്.  ഹരിപ്പാട് ഡാണാപ്പടിയിൽ തങ്ങിയ സംഘത്തിൽനിന്ന് 2021 നവംബർ ഏഴിന്‌ ജെഫിൻ മയക്കുമരുന്ന് വാങ്ങിയതായി അന്വേഷണസംഘത്തിന്‌ തെളിവ് ലഭിച്ചിരുന്നു. ഗൂഗിൾപേ വഴി 55,500 രൂപ ഒന്നാം പ്രതി സജിൻ എബ്രഹാമിന്‌ നൽകിയാണ് ജെഫിൻ മയക്കുമരുന്ന് വാങ്ങിയതെന്നും  തെളിവ് ലഭിച്ചിരുന്നു.    ഒരുവർഷം മുമ്പ്‌ മയക്കുമരുന്നുമായി എഴ്‌ പേരെയാണ് പിടികൂടിയത്. മയക്കുമരുന്ന് നിർമിച്ചുനൽകിയ നൈജീരിയൻ  സ്വദേശിയടക്കംഅഞ്ച്‌ പേരെയും പൊലീസ് അറസ്‌റ്റ്‌ ചെയ്‌തു. ആറാമതാണ്  ജെഫിൻ അറസ്‌റ്റിലായത്. ഹരിപ്പാട് എസ്എച്ച്‌ഒ വി എസ് ശ്യാംകുമാർ, എസ്ഐ സവ്യസാചി, സീനിയർ സിപിഒ അജയൻ, സിപിഒ നിഷാദ് എന്നിവരാണ് അറസ്‌റ്റ്‌ ചെയ്‌തത്‌.   Read on deshabhimani.com

Related News