അധ്യാപകർക്ക്‌ യാത്രയയപ്പ്‌ നൽകി

എകെപിസിടിഎ ജില്ലായാത്രയയപ്പ് സമ്മേളനം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി ബി ചന്ദ്രബാബു 
ഉദ്ഘാടനംചെയ്യുന്നു


ആലപ്പുഴ  എകെപിസിടിഎ ജില്ലാ  യാത്രയയപ്പ് സമ്മേളനം ആലപ്പുഴ എസ്ഡി കോളേജിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി ബി ചന്ദ്രബാബു ഉദ്ഘാടനംചെയ്‌തു.  ഉന്നതവിദ്യാഭ്യാസവകുപ്പിലെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി പ്രൊഫ. ആർ ഇന്ദുലാൽ മുഖ്യപ്രഭാഷണം നടത്തി. വിരമിച്ച അധ്യാപകർക്ക്‌ കേരള സർവകലാശാല രജിസ്ട്രാർ പ്രൊഫ. കെ എസ് അനിൽകുമാർ ഉപഹാരം നൽകി. സംസ്ഥാന സെക്രട്ടറി ഡോ. ടി ആർ മനോജ്, എകെപിസിടിഎ പ്രവർത്തകസമിതി അംഗം ഡോ. എൻ രേണുക,  സംസ്ഥാന സമിതി അംഗം ഡോ. എസ് അജയകുമാർ, ജില്ലാ സെക്രട്ടറി പ്രൊഫ. സുരേഷ്, ജില്ലാ ജോയിന്റ് സെക്രട്ടറി ഡോ. വിനോദ് ജേക്കബ് എന്നിവർ  സംസാരിച്ചു. പ്രൊഫ. ടി ആർ അനിൽകുമാർ, ഡോ. കെ ജി തദ്ദേവൂസ്, പ്രൊഫ. ജി തോമസ് എന്നിവർ സംഘടനാനുഭവം പങ്കിട്ടു. ജില്ലാ പ്രസിഡന്റ് ഡോ. എസ് ആർ രാജീവ് അധ്യക്ഷനായി. Read on deshabhimani.com

Related News