വൃക്ക മാറ്റിവയ്‍ക്കാൻ 
രാജീവിന്‌ സഹായം വേണം

രാജീവ്


ചാരുംമൂട്    ഇരു വൃക്കകളും തകരാറിലായ ഓട്ടോ ഡ്രൈവറായ ഗൃഹനാഥൻ ചികിത്സാ സഹായം തേടുന്നു. താമരക്കുളം ചത്തിയറ പുന്നക്കുറ്റി തിരുവാതിരയിൽ രാജീവ് (44) ആണ് ജീവിതത്തിലേക്ക് മടങ്ങാൻ  സഹായം തേടുന്നത്.  ഒരു വർഷം മുമ്പാണ് രോഗബാധിതനായത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സ. രോഗിയായതോടെ  ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബവും വഴിമുട്ടി.  ആഴ്‌ചയിൽ മൂന്നു ദിവസം  ഇടപ്പോണിലെ സ്വകാര്യാശുപത്രിയിലാണ് ഡയാലിസിസ് ചെയ്യുന്നത്.  വൃക്കകൾ മാറ്റിവെയ്‌ക്കുകയാണ്‌ ഏക പോംവഴി. വൻ തുക ഇതിനായി വേണമെന്നിരിക്കെ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ്‌ കുടുംബം. വായ്‌പയെടുത്തു നിർമിച്ച വീട്‌ തിരിച്ചടവ്‌ മുടങ്ങിയതോടെ  ജപ്തി ഭീഷണിയിലാണ്.  ചികിത്സാ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്‌. ഭാര്യ സുനിതയുൾപ്പടെയുള്ളവരുടെ പേരിൽ ഫെഡറൽ ബാങ്ക് താമരക്കുളം ശാഖയിൽ  ജോയിന്റ് അക്കൗണ്ടാണ്‌ തുടങ്ങിയത്‌.  അക്കൗണ്ട് നമ്പർ: 18700200001688, ഐ എഫ് സി: FDRL0001870. ഫോൺ : 9446857655.   Read on deshabhimani.com

Related News