ന​ഗരസഭാ ഓഫീസിന് 
മുന്നില്‍ പ്രതിഷേധം



  കായംകുളം യുഡിഎഫ് കൗൺസിലർമാരുടെ അക്രമ രാഷ്‌ട്രീയത്തിനെതിരെ ടൗൺ എൽഡിഎഫ് വനിതാ സംഘടനകള്‍ നഗരസഭാ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. നഗരസഭാ കൗൺസിലറെയും വനിതാ ജീവനക്കാരിയെയും കൈയേറ്റം ചെയ്‌ത ലീഗ്, കോൺഗ്രസ് കൗൺസിലർമാരെ അറസ്‌റ്റ്‌ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. നഗരസഭാ മുൻ വൈസ്ചെയർപേഴ്സൺ ആർ ഗിരിജ ഉദ്ഘാടനംചെയ്‌തു. ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയ പ്രസിഡന്റ് ജി വസന്തകുമാരി അമ്മ അധ്യക്ഷയായി. ആറ്റകുഞ്ഞ്, ശ്രീദേവി ഓമനക്കുട്ടൻ, പ്രസന്ന സുരേഷ്, സരസ്വതി, ആർ രമണി, മിനി സലിം, വിധു എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News