മരംവീണ് 12 വൈദ്യുതി പോസ്‌റ്റ്‌ 
ഒടിഞ്ഞു

കരിമുളയ്‌ക്കൽ തുരുത്തിയിൽ ഭാഗത്ത് മരം വീണ് വൈദ്യുതി പോസറ്റ് 
ഒടിഞ്ഞുവീണ നിലയിൽ


ചാരുംമൂട് ചൊവ്വ വൈകിട്ട് ശക്തമായ മഴയ്‌ക്കൊപ്പമുണ്ടായ കാറ്റിൽ മരം വീണ്‌ 12 വൈദ്യുതി പോസ്‌റ്റ്‌ ഒടിഞ്ഞു. പല സ്ഥലത്തും വൈദ്യുതി തടസപ്പെട്ടു. കരിമുളയ്‌ക്കൽ തുരുത്തിയിൽ ഭാഗത്ത് മാത്രം ഒമ്പത്‌ പോസ്‌റ്റ്‌ ഒടിഞ്ഞിട്ടുണ്ട്. വൈദ്യുതികമ്പികളും പൊട്ടിവീണു. ഇവിടെ വൈദ്യുതി പുനഃസ്ഥാപിക്കൽ വൈകാൻ സാധ്യതയുണ്ട്. താമരക്കുളം നെടിയാണിക്കൽ, പച്ചക്കാട് എന്നിവിടങ്ങളിലും, നൂറനാട് തത്തംമുന്നയിലും ഓരോ പോസ്‌റ്റ്‌ ഒടിഞ്ഞു. കാറ്റിൽ നിരവധി മരങ്ങൾ വീണിട്ടുണ്ട്. വൈദ്യുതി പുനഃസ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചതായി കെഎസ്ഇബി ഉദ്യോഗസ്ഥർ അറിയിച്ചു. ഭരണിക്കാവ് അഞ്ചാം വാർഡിൽ ആയിരം കുളങ്ങര ഗോവിന്ദൻ പിള്ളയുടെ വീട്‌ കൂറ്റൻ ആൽമര ശിഖരം ഒടിഞ്ഞു വീണ് തകർന്നു. അപകടസമയത്ത് വീടിനുള്ളിൽ വീട്ടുകാർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. നാട്ടുകാർ ആൽമരം വെട്ടിമാറ്റി. Read on deshabhimani.com

Related News