മുആയ് തായ് ചാമ്പ്യന്‍ഷിപ്പില്‍ 
നിഞ്ചയുടെ 14 പേര്‍



മാവേലിക്കര ചെന്നൈയിൽ നടക്കുന്ന മുആയ് തായ് നാഷണൽ ചാമ്പ്യൻഷിപ്പിൽ ആലപ്പുഴ ജില്ലയെ പ്രതിനിധീകരിച്ച് നിഞ്ച ആൻഡ് കിക്ക് ബോക്‌സിങ് അസോസിയേഷനിലെ 14 പേർ പങ്കെടുക്കും. ഡയറക്ടർ കെ രാജേഷിന്റെ നേതൃത്വത്തിലാണ് സംഘം ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. 14 ജില്ലകളിൽ നിന്ന്‌ ആകെ 130 പേരാണ് പങ്കെടുക്കുന്നത്.  സംസ്ഥാന ചാമ്പ്യൻഷിപ്പിൽ അഞ്ച്‌ സ്വർണവും നാല്‌ വെള്ളിയും അഞ്ച്‌ വെങ്കലവും നേടിയ നിഞ്ച മലേഷ്യയിൽ നടന്ന ഇന്റർനാഷണൽ ചാമ്പ്യൻ ഷിപ്പിൽ രണ്ട്‌ വെള്ളി കരസ്ഥമാക്കിയിരുന്നു. Read on deshabhimani.com

Related News