കെഎസ്‌ടിഎ ജില്ലാ പഠനക്യാമ്പ്‌ തുടങ്ങി

കെഎസ്ടിഎ ജില്ലാ പഠനക്യാമ്പ് ജി സുധാകരൻ ഉദ്ഘാടനംചെയ്യുന്നു


അമ്പലപ്പുഴ കെഎസ്‌ടിഎ ദ്വിദിന ജില്ലാ പഠന ക്യാമ്പ്‌ അമ്പലപ്പുഴ കെ കെ കുഞ്ചുപിള്ള സ്‌മാരക സ്‌കൂളിൽ തുടങ്ങി. ജി സുധാകരൻ ഉദ്ഘാടനംചെയ്‌തു. സംസ്ഥാന കമ്മിറ്റിയംഗം ജ്യോതികുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എസ് ധനപാൽ, സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം വി അനിത, സംസ്ഥാന കമ്മിറ്റിയംഗം പി ഡി ജോഷി, ജില്ലാ ട്രഷറർ സത്യജ്യോതി എന്നിവർ സംസാരിച്ചു.  സംസ്ഥാന സെക്രട്ടറി പി ജെ ബിനേഷ്, ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി അഡ്വ. എസ് സബിത ബീഗം എന്നിവർ ക്ലാസെടുത്തു.  ഞായറാഴ്‌ച ബെഫി സംസ്ഥാന പ്രസിഡന്റ്‌ ഷാജു ആന്റണി, ക്ലിനിക്കൽ സൈക്കോളജിസ്‌റ്റ്‌ മഞ്ജുഷ ഇമ്മാനുവൽ എന്നിവർ ക്ലാസെടുക്കും. Read on deshabhimani.com

Related News