നൗഫലിന്‌ ചുനക്കരയുടെ 
വരവേൽപ്പ്‌

സന്തോഷ് ട്രോഫിയിൽ മുത്തമിട്ട നൗഫലിനെ ചുനക്കര നേതാജി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വീകരിക്കുന്നു


ചാരുംമൂട് സന്തോഷ് ട്രോഫിയിൽ മുത്തമിട്ട കേരളത്തിന്റെ അഭിമാനതാരം നൗഫലിന്‌ ചുനക്കര നേതാജി ക്ലബും പഞ്ചായത്തും നാട്ടുകാരും ചേർന്ന്‌  സ്വീകരണം നൽകി. ക്ലബിന്റെ ഫുട്ബോൾ കോച്ചിങ്‌ ക്യാമ്പിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ജനാവലിയുടെ അകമ്പടിയോടെ ക്ലബിൽ നിന്നാരംഭിച്ച സീകരണ റാലി ചുനക്കര ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനിയിൽ സമാപിച്ചു.  പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ആർ അനിൽകുമാർ ഉദ്ഘാടനംചെയ്‌തു. ക്ലബ്‌ പ്രസിഡന്റ്‌ വിനോദ് അധ്യക്ഷനായി. പി വി ഗോപാലകൃഷ്‌ണൻ, സുരേഷ് പുലരി, രഘുനാഥക്കുറുപ്പ്, കൃഷ്ണക്കുറുപ്പ്, സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News