കേന്ദ്രസർക്കാർ ഓഫീസിലേക്ക്‌ ഉജ്വല കർഷകത്തൊഴിലാളി മാർച്ച്

മാവേലിക്കര ബിഎസ്എൻഎൽ ഓഫീസ്‌ മാർച്ച് കെ എസ് കെ ടി യു സംസ്ഥാന വെെസ് പ്രസിഡന്റ് ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്യുന്നു


ആലപ്പുഴ കേരള സ്‌റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയന്റെ (കെഎസ് കെടിയു) നേതൃത്വത്തിൽ കേന്ദ്രസർക്കാർ ഓഫീസിലേക്ക്‌ കർഷകത്തൊഴിലാളികളുടെ ഉജ്വല മാർച്ച്. ക്ഷേമ പെൻഷൻ അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കം അവസാനിപ്പിക്കുക. കർഷകത്തൊഴിലാളി പെൻഷന് കേന്ദ്രവിഹിതം നൽകുക. കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക, തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഏരിയാ കേന്ദ്രങ്ങളിലാണ്‌ മാർച്ചും ധർണയും നടത്തിയത്‌.    മാവേലിക്കര ബിഎസ്എൻഎൽ ഓഫീസ്‌ സമരം കെഎസ്‌കെടിയു സംസ്ഥാന വൈസ്‌പ്രസിഡന്റ് ആനാവൂർ നാഗപ്പൻ ഉദ്‌ഘാടനംചെയ്‌തു. ടി യശോധരൻ അധ്യക്ഷനായി. പുളിങ്കുന്ന് പോസ്‌റ്റോഫീസ് സമരം കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി എം സത്യപാലൻ ഉദ്‌ഘാടനംചെയ്‌തു. പി കെ പൊന്നപ്പൻ അധ്യക്ഷനായി.     ബുധനൂരിൽ സമരം ജില്ലാ പ്രസിഡന്റ് കെ രാഘവൻ ഉദ്‌ഘാടനംചെയ്‌തു. കെ എം അശോകൻ അധ്യക്ഷനായി. കലവൂരിൽ  ജില്ലാ ജോ.സെക്രട്ടറി പി രഘുനാഥ്  ഉദ്‌ഘാടനംചെയ്‌തു.  ബി ജിജിമോൻ അധ്യക്ഷനായി. ചിങ്ങോലി പോസ്‌റ്റോഫീസ് സമരം ജില്ലാ ട്രഷറർ എൻ സോമൻ ഉദ്‌ഘാടനം ചെയ്‌തു.  ഹരിപ്പാട്  സംസ്ഥാന കമ്മിറ്റിയംഗം സി പ്രസാദ് ഉദ്‌ഘാടനംചെയ്‌തു.   Read on deshabhimani.com

Related News