കേന്ദ്ര നയങ്ങൾക്കെതിരെ പ്രതിഷേധം

കെഎസ‍്കെടിയു ചാരുംമൂട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാരുംമൂട് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ ഏരിയാ പ്രസിഡന്റ് എൻ മോഹൻ കുമാർ ഉദ്ഘാടനം ചെയ്യുന്നു


ചാരുംമൂട് കേരളത്തിലെ സാമൂഹ്യസുരക്ഷാ പെൻഷൻ അട്ടിമറിക്കുന്ന കേന്ദ്ര സർക്കാരിന്റെ നിലപാട് തിരുത്തുക,  കർഷകത്തൊഴിലാളി പെൻഷന് കേന്ദ്ര വിഹിതം അനുവദിക്കുക, കേരളത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്‌ കെഎസ്‌കെടിയു നേതൃത്വത്തിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു. കെഎസ‍്കെടിയു ചാരുംമൂട്ഏരിയ കമ്മിറ്റി നേതൃത്വത്തിൽ  പോസ്റ്റ്‌ ഓഫീസിനു മുന്നിൽ നടത്തിയ ധർണ ഏരിയ പ്രസിഡന്റ്‌ എൻ മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയാ വൈസ് പ്രസിഡന്റ് വി എസ് സുധീരൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി ടി ആർ ജയൻ സംസാരിച്ചു. കെഎസ്‌കെടിയു മാവേലിക്കര ബിഎസ്എൻഎൽ ഓഫീസ്‌ മാർച്ചിലും  ധർണയിലും നൂറുകണക്കിന്‌ പ്രവർത്തകർ  പങ്കെടുത്തു. അഡ്വ. ജി ഹരിശങ്കർ, കെ മധുസൂദനൻ, മുരളി തഴക്കര, ജി രമേശ് കുമാർ, ജി അജയകുമാർ,  ഡി തുളസീദാസ്, കെ അജയൻ, ടി പി ഗോപാലൻ, ടി വിശ്വനാഥൻ, എസ് കെ ദേവദാസ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News