ബ്ലോക്ക് കാര്‍ഷികമേള ഇന്ന് സമാപിക്കും

മാവേലിക്കര ബ്ലോക്ക് പഞ്ചായത്തില്‍ ആരംഭിച്ച കാര്‍ഷികമേള എം എസ് അരുണ്‍കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു


മാവേലിക്കര കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും മാവേലിക്കര ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ കാർഷികമേള ആരംഭിച്ചു. എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. മുതിർന്ന കർഷകരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ ഇന്ദിരാദാസ് അധ്യക്ഷയായി. മാവേലി മഞ്ഞൾ പദ്ധതി ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വത്സല മോഹൻ ഉദ്ഘാടനം ചെയ്തു. മാവേലിക്കര ബ്ലോക്ക് ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ, ഓണാട്ടുകര വികസന ഏജൻസി വൈസ് ചെയർമാൻ എൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഷീല രവീന്ദ്രൻ ഉണ്ണിത്താൻ, ജി കെ ഷീല, ബി കെ പ്രസാദ്, ഗിരിജ രാമചന്ദ്രൻ, കെ പ്രദീപ്, റ്റിനു വർഗീസ്, എൻ വിജയകുമാർ, ജോൺസൺ, ലേഖ മോഹൻ, ആർ മനോജ് എന്നിവർ സംസാരിച്ചു.    മഞ്ഞൾ ഉൽപ്പാദനവും മൂല്യ വർധനവും എന്ന വിഷയത്തിൽ കൃഷിവകുപ്പ്  റിട്ട. ജോയിന്റ്‌ ഡയറക്ടർ പി എസ് സോമൻ ക്ലാസ് നയിച്ചു. കലാപരിപാടികൾ അരങ്ങേറി. ജില്ലാ കൃഷിത്തോട്ടം, സ്റ്റേറ്റ് സീഡ്സ് ഫാം അറുന്നൂറ്റിമംഗലം, ചെന്നിത്തല, ചെട്ടികുളങ്ങര, മാവേലിക്കര, തെക്കേക്കര, തഴക്കര കൃഷിഭവൻ സ്റ്റാളുകളിൽ കാർഷിക പ്രദർശനവും വിപണനവും നടന്നു. മേള ബുധനാഴ്ച സമാപിക്കും. രാവിലെ 10ന് കർഷക പരിശീലന പരിപാടിയുണ്ട്‌. Read on deshabhimani.com

Related News