വാഹന വിളംബരജാഥ



മാവേലിക്കര കറ്റാനം പോപ് പയസ് ഹയർസെക്കൻഡറി സ്‌കൂളിന്റെ നവതി വാഹന പതാക വിളംബരറാലി പുതിയകാവ് മാർ ഇവാനിയോസ് സ്‌മൃതിമന്ദിരത്തിൽനിന്ന്‌ ആരംഭിച്ചു. മാവേലിക്കര രൂപത വികാരി ജനറൽ പുത്തൻവീട്ടിൽ യൂഹാനോൻ റമ്പാൻ നവതി പതാക പ്രഥമാധ്യാപകൻ ബിജു ടി വർഗീസിന് കൈമാറി ഉദ്ഘാടനംചെയ്‌തു. ഫാ. തോമസ് പേരുപ്പറമ്പിൽ അധ്യക്ഷനായി.  സി ടി വർഗീസ്, ഫാ. ഉമ്മൻ പടിപ്പുരക്കൽ, റാണി സൂസൻ ജോർജ് എന്നിവർ സംസാരിച്ചു. കുറത്തികാട് ജങ്ഷനിലും കറ്റാനം ജങ്ഷനിലും ജാഥയ്‌ക്ക് സ്വീകരണം നൽകി. സ്‌കൂൾ ഓഡിറ്റോറിയത്തിൽ പതാക സ്ഥാപിച്ചു. Read on deshabhimani.com

Related News