അതിർത്തിയിൽ കല്ല് സ്ഥാപിച്ചുതുടങ്ങി

കാക്കത്തുരുത്ത് പാലത്തിന്റെ സ്ഥലമെടുപ്പിന് തുടക്കം കുറിച്ച് എ എം ആരിഫ് എംപി കല്ലിടുന്നു


അരൂർ കാക്കത്തുരുത്ത് പാലത്തിന്റെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് അതിർത്തി കല്ലുകൾ സ്ഥാപിച്ചുതുടങ്ങി.  എ എം ആരിഫ് എംപി ആദ്യകല്ല് സ്ഥാപിച്ചു. ദലീമ എംഎൽഎ, ജില്ലാ പഞ്ചായത്തംഗം അനന്തു രമേശൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ് ആർ ജീവൻ, എഴുപുന്ന പഞ്ചായത്ത് പ്രസിഡന്റ് ആർ പ്രദീപ്, സി എസ് അഖിൽ, പി എൻ മോഹനൻ, ടോമി ആതാളി, അരവിന്ദ് സച്ചിൽ, കെ എ ഷാനജ, വി സുരേഷ്, എം എം സാനു എന്നിവർ പങ്കെടുത്തു. എഴുപുന്ന  പഞ്ചായത്തിലെ കാക്കത്തുരുത്ത് പാലം നിർമാണത്തിനായി 2017–--18 ബജറ്റിൽ കിഫ്ബിവഴി 20 കോടി രൂപ അനുവദിച്ച്‌ എസ്‌റ്റിമേറ്റ് തയ്യാറാക്കിയിരുന്നു. 2.625 കോടി രൂപയുടെ സ്ഥലമേറ്റെടുപ്പ്‌ ഉൾപ്പെടെ 33.144 കോടി രൂപ  ലഭിച്ചു. 35 സെന്റ്  സ്ഥലമാണ് ഇരു കരകളിലുമായി ഏറ്റെടുക്കേണ്ടത്. Read on deshabhimani.com

Related News