ജില്ലാ സ്‌കൂൾ കലോത്സവത്തിന്‌ ഇന്ന്‌ അരങ്ങുണരും



ആലപ്പുഴ റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിന്‌ ആലപ്പുഴയിൽ തിങ്കളാഴ്‌ച തിരശീല ഉയരും. രാവിലെ 10ന്‌ സ്‌പീക്കർ എ എൻ ഷംസീർ ഉദ്‌ഘാടനംചെയ്യും. എച്ച്‌ സലാം എംഎൽഎ അധ്യക്ഷനാകും. എ എം ആരിഫ്‌ എംപി മുഖ്യപ്രഭാഷണം നടത്തും. ഡിസംബർ ഒന്നുവരെ 12 വേദികളിലായാണ്‌ മത്സരം. 11  ഉപജില്ലകളിലെ എണ്ണായിരത്തോളം കുട്ടികൾ പങ്കെടുക്കും. ഒന്നിന്‌ സമാപനസമ്മേളനം മന്ത്രി പി പ്രസാദ്‌ ഉദ്‌ഘാടനംചെയ്യും. ആലപ്പുഴ ഗവ.മോഡൽ ഗേൾസ് ഹൈസ്‌കൂളാണ്‌ പ്രധാനവേദി. ആലപ്പുഴ ജവഹർ ബാലഭവൻ, എസ്ഡിവി സെന്റിനറി ഹാൾ, എസ്ഡിവി ബസന്റ് ഹാൾ, എസ്ഡിവി ജെബിഎസ്, ഗവ. മുഹമ്മദൻസ് ഗേൾസ് എച്ച്എസ്, ഗവ. മുഹമ്മദൻസ് ബോയ്‌സ് എച്ച്എസ്‌, ഗവ.പിപിടിടിഐ, ടിഡിഎച്ച്എസ്എസ്, സിഎംഎസ് എൽപിഎസ് മുല്ലയ്‌ക്കൽ, സെന്റ് ആന്റണീസ് ഗേൾസ് എച്ച്എസ്, ഗവ. മുഹമ്മദൻസ് എച്ച്എസ്, എൽപിഎസ് എന്നിവിടങ്ങളാണ് മറ്റ്‌ വേദികൾ. Read on deshabhimani.com

Related News