ദേശീയ സെമിനാർ സംഘടിപ്പിച്ചു

കായംകുളം എംഎസ്എം കോളേജിൽ നടന്ന ദേശീയ സെമിനാർ യു പ്രതിഭ എം എൽ എ ഉദ്ഘാടനംചെയ്യുന്നു


കായംകുളം എംഎസ്എം കോളേജിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗം സംസ്ഥാന സർക്കാർ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സ് സഹകരണത്തോടെ "ജനാധിപത്യവും, സാമൂഹികനീതിയും ഇന്ത്യൻ ഭരണഘടനയിൽ’ എന്ന വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു.  കേരള സർവകലാശാലാ മുൻ പ്രൊ വിസി ഡോ. ജെ പ്രഭാഷ് ഉദ്‌ഘാടനംചെയ്‌തു. സമാപനസമ്മേളനം യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്‌തു. കോളേജ് പ്രിൻസിപ്പൽ ഡോ. എ മുഹമ്മദ് താഹ അധ്യക്ഷനായി.  എംഎസ്എം കോളേജ് ചെയർമാൻ പി എ ഹിലാൽ ബാബു മുഖ്യപ്രഭാഷണം നടത്തി. പൊളിറ്റിക്കൽ സയൻസ് വകുപ്പുമേധാവി ഡോ. ആർ രേഖ നായർ, എംഎസ്എം കോളേജ് സ്ഥാപനങ്ങളുടെ എഡ്യൂക്കേഷണൽ സെക്രട്ടറി ഡോ. എസ് ആമിന, കോമേഴ്‌സ് വിഭാഗം മേധാവി സോണി പി ജോൺ, ചരിത്രവിഭാഗം വകുപ്പുമേധാവി ഡോ. ടി ആർ മനോജ്, കോളേജ് കൗൺസിൽ സെക്രട്ടറി ഡോ. ഗിരീഷ്‌കുമാർ, കോമേഴ്‌സ് വിഭാഗം അധ്യാപകൻ എം കെ ആസാദ്, കോളേജ് സൂപ്രണ്ട് ഹരി, ആർ അദ്വൈദ, പ്രസാദ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News