മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ഗോഡൗണിൽ തീപിടിത്തം

ഗോഡൗണിൽ കത്തി നശിച്ച ബ്ലീച്ചിങ് പൗഡർ


അമ്പലപ്പുഴ   കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ കെട്ടിടത്തിൽ തീപിടിത്തം. ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ബ്ലീച്ചിങ് പൗഡർ കത്തി നശിച്ചു. വണ്ടാനം ഗവ.ടി ഡി മെഡിക്കൽ കോളേജിന് പടിഞ്ഞാറ് പ്രവർത്തിക്കുന്ന ഗോഡൗണിൽ ശനിയാഴ്ച പുലർച്ചെ 1.30 ഓടെയാണ് തീപിടിത്തമുണ്ടായത്. ഗോഡൗണിന് 10 മീറ്ററോളം അകലെയുള്ള കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന ബ്ലീച്ചിങ് പൗഡർ കത്തി നശിച്ചു.  
   രണ്ടു മുറികളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ട സെക്യൂരിറ്റി ജീവനക്കാരൻ ഉടൻ തീയണക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് ആലപ്പുഴയിൽ നിന്നെത്തിയ മൂന്ന് യൂണിറ്റ് അഗ്‌നിരക്ഷസേന  തീയണക്കുകയായിരുന്നു. 15 ലക്ഷം രൂപയുടെ 29000 കിലോഗ്രാം ബ്ലീച്ചിങ് പൗഡർ കത്തിനശിച്ചു. 
   തീ ആളിപ്പടർന്നതോടെ സമീപത്തെ മരുന്നുകൾ സൂക്ഷിച്ചിരുന്ന വലിയ വെയർ ഹൗസിലെ 7 എ സി യുടെ ഔട്ടറും കത്തി നശിച്ചു. എന്നാൽ മരുന്നിന് നാശമുണ്ടായിട്ടില്ലന്ന് സ്ഥലം സന്ദർശിച്ച മാനേജിങ് ഡയറക്ടർ ഡോ.ഷിബുലാൽ പറഞ്ഞു. 
    Read on deshabhimani.com

Related News