ആലപ്പുഴ മെഡി. കോളേജിൽ 
എസ്‌എഫ്‌ഐക്ക്‌ ഉജ്വലവിജയം



വണ്ടാനം ആലപ്പുഴ ഗവ. ടി ഡി മെഡിക്കൽ കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പിൽ ആകെ 18 ൽ 13 സീറ്റും കരസ്ഥമാക്കി എസ് എഫ് ഐ ക്ക് തിളക്കമാർന്ന വിജയം.  അഷൽ എം തോമസ് (ചെയർ പേഴ്സൺ), ടി കെ അതുല്യ ഉണ്ണി (വൈസ് ചെയർപേഴ്സൺ) (ജനറൽ), അമലേന്തു (വൈസ് ചെയർപേഴ്സൺ(ലേഡി), ബി അനന്തകൃഷ്ണൻ (ജനറൽ സെക്രട്ടറി), സർഫ്രാൻ റോഷൻ (സ്പോർട്സ് സെക്രട്ടറി),   പി കെ മുഹമ്മദ് ആഷിക് (യു യു സി യു ജി), സി നിഖിൽ (ആർട്സ് സെക്രട്ടറി), എസ് പാർവ്വതി (2021 ബാച്ച് റപ്പ് ), നശ്രീൻ റിജാസ് (2022 ബാച്ച് റപ്പ് ),ജെറിൻ ജോണി (യുയുസി പി ജി), ആര്യ ഇഗ്നേനേഷ്യസ് (ആൾ പി ജി റപ്രസെന്റേറ്റീവ്)ലാൽ ബഹദൂർ (പി ജി 2020 - റപ്പ് ),പി ആർ അഖിൽ(2021 പി ജി റപ്പ് )എന്നിവരാണ് വിജയിച്ചത്. ജനറൽ സീറ്റിൽ 9 ൽ 7 ഉം എസ് എഫ് ഐ നേടി.  എച്ച് സലാം എം എൽ എ, സിപിഐ എം ഏരിയ സെക്രട്ടറി എ ഓമനക്കുട്ടൻ, എസ് എഫ് ഐ ഏരിയ സെക്രട്ടറി മനീഷ് എന്നിവർ വിജയികളെ അഭിനന്ദിച്ചു. Read on deshabhimani.com

Related News