സബ്സ്റ്റേഷൻ നിർമാണ ഉദ്ഘാടനം നാളെ



മങ്കൊമ്പ് കിടങ്ങറ 33 കെവി സബ്സ്റ്റേഷൻ നിർമാണോദ്‌ഘാടനം തിങ്കളാഴ്ച പകൽ മൂന്നിന്‌ മുട്ടാർ കുമരഞ്ചിറ  സെൻറ് തോമസ് ചർച്ച്ഹാളിൽ  വൈദ്യുതിമന്ത്രി കെ കൃഷ്ണൻകുട്ടി നടത്തും. തോമസ് കെ തോമസ് എംഎൽഎ അധ്യക്ഷനാകും.   വൈദ്യുത ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള വൈദ്യുതി തടസ രഹിതമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കുട്ടനാട്ടിൽ കിടങ്ങറയിൽ റി ബിൽഡ് പദ്ധതിയിൽ പെടുത്തിയാണ് പുതിയ 33 കെ വി സബ് സ്റ്റേഷൻ നിർമിക്കുന്നത്. എടത്വാ 110 കെവി സബ്സ്റ്റേഷൻ നിന്ന് 10 കിലോമീറ്റർ  കവേർഡ് കണ്ടക്റ്റർ  ലൈൻ വലിച്ചു  കിടങ്ങറയിൽ പ്രളയ നിരപ്പിനു മുകളിലായിട്ടാണ് സബ്സ്റ്റേഷൻ നിർമിക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ മങ്കൊമ്പ്, ചമ്പക്കുളം, കിടങ്ങറ, എടത്വ ഇലക്ടിക്കൽ സെക്ഷനുകളുടെ പരിധിയിലുള്ള ഉപഭോക്താക്കൾക്ക് വൈദ്യുതി തടസ്സരഹിതമായി നൽകാൻ കഴിയും. Read on deshabhimani.com

Related News